പന്തളം: കാണാതായ പെണ്‍കുട്ടിയെ ആണ്‍സുഹൃത്തിനൊപ്പം പോലീസ് കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്നരയോടെയാണ് പെണ്‍കുട്ടിയെ വീട്ടില്‍നിന്നു കാണാതായത്.
പ്ലസ്ടുവിന് പഠിക്കുന്ന കുട്ടിയെ കാണാതായെന്ന പരാതിയുമായി ബന്ധുക്കള്‍ പന്തളം പോലീസ് സ്റ്റേഷനെ സമീപിച്ചിരുന്നു. ആണ്‍കുട്ടിയെ കാണാനില്ലെന്ന പരാതിയില്‍ അടൂര്‍ പോലീസും കേസെടുത്തിരുന്നു.
പന്തളം എസ്ഐ അനീഷ് ഏബ്രഹാം കേസ് രജിസ്റ്റര്‍ ചെയ്ത് നടത്തിയ തെരച്ചിലില്‍ ഇരുവരെയും ഞായറാഴ്ച ഉച്ചയോടെ പരശുറാം എക്സ്പ്ര സിൽ കണ്ടെത്തുകയായിരുന്നു.