വൃക്കകളുടെ ആരോഗ്യം; വൃ​ക്കത​ക​രാ​ര്‍ സാ​ധ്യത​ ആരിലൊക്കെ?

നി​ങ്ങ​ളു​ടെ വൃ​ക്ക​ക​ളു​ടെ പ്ര​വ​ര്‍​ത്ത​നം ശ​രി​യാ​യ രീ​തി​യി​ലാ​ണോ എന്ന വിലയിരുത്തൽ, മു​ന്‍​കൂ​ട്ടി​യു​ള്ള രോ​ഗ​നി​ര്‍​ണ​യ​ത്തി​ന്‍റെ പ്രാ​ധാ​ന്യം, വൃ​ക്ക​കളുടെ സം​ര​ക്ഷണം- ഈ ​മൂ​ന്ന് ആശയങ്ങൾ വളരെ അർഥ പൂർണമാണ്. കാരണം, ന​മ്മു​ടെ ശ​രീ​ര​ത്തി​ലെ സു​പ്ര​ധാ​ന അ​വ​യ​വ​ങ്ങ​ളി​ല്‍ വൃ​ക്ക​ക​ളും ഉ​ള്‍​പ്പെ​ടു​ന്നു. വൃ​ക്ക​ക​ള്‍​ക്ക് ത​ക​രാ​ർ സം​ഭ​വി​ച്ചാ​ല്‍ അ​തു ജീ​വി​തനി​ല​വാ​ര​ത്തെ പ്ര​തി​കൂ​ല​മാ​യി ബാ​ധി​ക്കു​ന്നു. കൂ​ടാ​തെ, വൃ​ക്ക​ക​ളു​ടെ ചി​കി​ത്സ ചെലവേറി​യ​താ​ണ്.

രോഗലക്ഷണങ്ങൾ എപ്പോൾ?

75% വൃ​ക്ക ത​ക​രാ​ര്‍ സം​ഭ​വി​ച്ചശേ​ഷം മാ​ത്ര​മാ​ണ് രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ക​ട​മാ​കു​ന്ന​ത്. അ​തി​നാ​ല്‍ വൃ​ക്കയുടെ ആ​രോ​ഗ്യം നി​ര്‍​ണ​യി​ക്കു​ന്ന​തി​ല്‍ രോ​ഗ​ല​ക്ഷ​ണ​ങ്ങ​ള്‍ പ്ര​ധാ​ന പ​ങ്കു വ​ഹി​ക്കു​ന്നി​ല്ല. വൃ​ക്ക ത​ക​രാറിനു സാ​ധ്യ​ത കൂ​ടു​ത​ലു​ള്ള​വ​രി​ല്‍ മു​ന്‍​കൂ​ട്ടി ചി​ല പ​രി​ശോ​ധ​ന​ക​ള്‍ ചെ​യ്യേ​ണ്ട​താ​ണ്.

വൃ​ക്ക ത​ക​രാ​ര്‍ സാ​ധ്യത​

· പ്ര​മേ​ഹ രോ​ഗി​ക​ള്‍/ഡയബറ്റിസ് മെലിറ്റസ്ഉ​ള്ള 40% രോ​ഗി​ക​ള്‍​ക്ക് വൃ​ക്ക സം​ബ​ന്ധ​മാ​യ പ്ര​ശ്‌​ന​ങ്ങ​ള്‍ ഉ​ണ്ടാ​കാ​ന്‍ സാധ്യ​ത കൂ​ടു​ത​ലാ​ണ്.

· അ​മി​ത ര​ക്ത​സ​മ്മ​ര്‍​ദം ഉ​ള്ള​വ​രി​ല്‍.

· ഗ്ലോമെറുലാർ നെഫ്രൈറ്റിസ് (Glomerular Nephritis) ബാ​ധി​ച്ച​വ​ര്‍​ക്ക് അ​ല്ലെ​ങ്കി​ല്‍ മൂ​ത്ര​ത്തി​ല്‍ ര​ക്ത​മ​യം, പ്രോ​ട്ടീ​നൂ​റി​യ വ​ന്ന​വ​ര്‍​ക്ക് ഭാ​വി​യി​ല്‍ വൃ​ക്കത​ക​രാ​ര്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാശയ​ അ​ണു​ബാ​ധ

· കു​ട്ടി​ക​ളി​ല്‍ മൂ​ത്രാശയ​ അ​ണു​ബാ​ധ ഉ​ണ്ടാ​യാ​ല്‍ ഭാ​വി​യി​ല്‍ വൃ​ക്ക ത​ക​രാ​റി​നു സാ​ധ്യ​ത കൂ​ടു​ത​ലാ​ണ്.

മൂ​ത്രാശയത്തി​ല്‍ ക​ല്ലു​ക​ള്‍

· മൂ​ത്രാശയത്തി​ല്‍ ക​ല്ലു​ക​ള്‍ ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്കരോ​ഗസാ​ധ്യതകൂ​ടു​ന്നു.
· വൃ​ക്ക​ക​ളി​ല്‍ മു​ഴ ഉ​ള്ള​വ​ര്‍​ക്കും പാ​ര​മ്പ​ര്യ​മാ​യി വൃ​ക്ക ത​ക​രാ​ര്‍ ഉ​ള്ള​വ​ര്‍​ക്കും അ​മി​ത​വ​ണ്ണം ഉ​ള്ള​വ​ര്‍​ക്കും ഭാ​വി​യി​ല്‍ വൃ​ക്ക രോ​ഗസാ​ധ്യത കൂ​ടു​ത​ലാ​ണ്.

ആദ്യഘട്ടത്തിൽ കണ്ടെത്തണം

വൃക്കരോഗ സാധ്യതയുള്ളവരിൽ മു​ന്‍​കൂ​ട്ടി​യു​ള്ള പ​രി​ശോ​ധ​ന​ക​ളി​ലൂ​ടെ നേരത്തേത​ന്നെ രോ​ഗ​നി​ര്‍​ണയം ന​ട​ത്താ​ന്‍ സാ​ധി​ക്കു​ന്നു. ഇ​വ​രി​ല്‍ കൃ​ത്യ​മാ​യ ഇ​ട​വേ​ള​ക​ളി​ല്‍ പ​രി​ശോ​ധ​ന ന​ട​ത്തി ആ​ദ്യ​ഘ​ട്ട​ത്തി​ല്‍ ത​ന്നെ രോ​ഗ​നി​ര്‍​ണയം ന​ട​ത്തേ​ണ്ട​ത് അ​നി​വാ​ര്യ​മാ​ണ്.

(തുടരും)

Related posts

Leave a Comment