അമിത വേഗതയിൽ പോകുന്ന ബൈക്കിൽ ഇരുന്ന് ദന്പതികളുടെ പ്രണയ ലീലകൾ ആണിപ്പോൾ സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്നത്. ജയ്ദാസ് മനിക്പുരി എന്ന എക്സ് ഉപയോക്താവാണ് സമൂഹ മാധ്യമങ്ങളില്‍ ഈ വീഡിയോ പങ്കുവച്ചത്.
ഛത്തീസ്ഗഡിലെ ദുർഗ് ജില്ലയിലെ ഭിലായ് ടൗൺഷിപ്പിലെ റോഡിലാണ് ഭാര്യയുടേയും ഭർത്താവിന്റേയും പ്രണയ സല്ലാപവും ശ്രംഗാരവും. യുവാവ് ബൈക്ക് ഓടിക്കുകയാണ്, ഭാര്യയാകട്ടെ ബൈക്കിന്റെ പെട്രോൾ ടാങ്കിൽ യുവാവിനോട് മുഖാമുഖം ചേർന്നാണ് ഇരിക്കുന്നത്. പരസ്പരം ഇരുവരും ഉമ്മ കൊടുക്കുകയും പ്രണയലീലകളിൽ ഏർപ്പെടുകയും ചെയ്യുന്നത് വീഡിയോയിൽ കാണാൻ സാധിക്കും.
ബൈക്ക് റൈഡറാണ് ഭർത്താവ്. ഇരുവരും ഹെൽമെറ്റ് ധരിച്ചിട്ടില്ല. വീഡിയോ വൈറലോയതോടെ നിരവധി ആളുകളാണ് കമന്റ് ചെയ്തത്. ഇവർക്കെതിരേ കർശന നടപടി തന്നെ എടുക്കണം. അല്ലാത്തപക്ഷം ഇത് കണ്ട് നാളെയും മറ്റുള്ള പലരും അനുകരിക്കും. മാത്രമല്ല, നമ്മുടെ സംസ്കാരത്തിനു ഇത്തരം പ്രവർത്തികൾ യോജിച്ചതല്ലെന്നും ആളുകൾ പറഞ്ഞു.