നെടുങ്കണ്ടം: നെടുങ്കണ്ടം സ്വദേശിയായ വീട്ടമ്മയില്‍നിന്നു 18.72 ലക്ഷം രൂപ തട്ടിയെടുത്ത കേസിൽ ഒരാൾ പിടിയിൽ. തൃശൂര്‍ പുത്തന്‍ചിറ നോര്‍ത്ത് പകരപ്പിള്ളി വെളുത്തേടത്ത്കാട്ടില്‍ വീട്ടില്‍ ഹാരിസ് മുഹമ്മദാണ് (28) അറസ്റ്റിലായത്.
2024 ഏപ്രില്‍ എട്ടിനാണ് കേസിനാസ്പദമായ സംഭവം. സിബിഐ ഉദ്യോഗസ്ഥൻ ചമഞ്ഞായിരുന്നു തട്ടിപ്പ്.വീട്ടമ്മയുടെ പേരില്‍ എത്തിയ പാര്‍സലില്‍ ലഹരിമരുന്നുകള്‍ കണ്ടെത്തിയെന്നു പറഞ്ഞ് വിശ്വസിപ്പിച്ചയാൾ വീട്ടമ്മ വെർച്വൽ അറസ്റ്റിലാണെന്നും പണം നല്കിയാല് കേസില്‍നിന്നും രക്ഷപ്പെടുത്താമെന്നു പറഞ്ഞ് പണം തട്ടുകയായിരുന്നു.
തുടർന്ന് ബാങ്ക് ലോക്കറില്‍ സൂക്ഷിച്ചിരുന്ന വീട്ടമ്മയുടെ 55 പവൻ സ്വര്‍ണം ഇതേ ബാങ്കില്‍ പണയംവച്ച് പണം കൈമാറുകയായിരുന്നു.