ന്യൂഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് ഉപരാഷ്ട്രപതിയായി ചന്ദ്രപുരം പൊന്നുസാമി രാധാകൃഷ്ണൻ സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. രാവിലെ 10.10 ന് രാഷ്ട്രപതി ഭവനിൽ നടന്ന ചടങ്ങിൽ പ്രസിഡന്റ് ദ്രൗപതി മുർമു സത്യവാചകം ചൊല്ലിക്കൊടുത്തു.
തമിഴ്നാട്ടിൽ നിന്നുള്ള മുതിർന്ന ബിജെപി നേതാവായ സി.പി. രാധാകൃഷ്ണൻ ഉപരാഷ്്ട്രപതി തെരഞ്ഞെടുപ്പിൽ 452 വോട്ടുകൾ നേടിയാണ് വിജയിച്ചത്. ആരോഗ്യപരമായ കാരണങ്ങളാൽ ജൂലൈ 21 ന് വൈസ് പ്രസിഡന്റ് ജഗ്ദീപ് ധൻകർ രാജിവച്ചതിനെത്തുടർന്നാണ് തെരഞ്ഞെടുപ്പ് തെരഞ്ഞെടുപ്പ് നടന്നത്.
കോയമ്പത്തൂരിൽനിന്ന് രണ്ടുതവണ എംപിയും ബിജെപി തമിഴ്നാട് മുൻ മേധാവിയുമായ രാധാകൃഷ്ണൻ, ബിജെപിയിലേക്കു മാറുന്നതിനു മുമ്പ് പതിറ്റാണ്ടുകൾ ജനസംഘത്തിൽ പ്രവർത്തിച്ചിരുന്നു. പ്രധാനമന്ത്രി, മുൻ ഉപരാഷ്്ട്രപതി ജഗ്ദീപ് ധൻകർ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.