പ​തി​ന​ഞ്ചാ​മ​ത് ഉ​പ​രാ​ഷ്‌​ട്ര​പ​തി​യാ​യി സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്തു


ന്യൂ​ഡ​ൽ​ഹി: ഇ​ന്ത്യ​യു​ടെ പ​തി​ന​ഞ്ചാ​മ​ത് ഉ​പ​രാ​ഷ്ട്രപതി​യാ​യി ച​ന്ദ്ര​പു​രം പൊ​ന്നു​സാ​മി രാ​ധാ​കൃ​ഷ്ണ​ൻ സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് അ​ധി​കാ​ര​മേ​റ്റു. രാ​വി​ലെ 10.10 ന് ​രാ​ഷ്ട്രപതി ഭ​വ​നി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ദ്രൗ​പ​തി മു​ർ​മു സ​ത്യ​വാ​ച​കം ചൊ​ല്ലി​ക്കൊ​ടു​ത്തു.

ത​മി​ഴ്‌​നാ​ട്ടി​ൽ നി​ന്നു​ള്ള മു​തി​ർ​ന്ന ബി​ജെ​പി നേ​താ​വാ​യ സി.​പി. രാ​ധാ​കൃ​ഷ്ണ​ൻ ഉ​പ​രാ​ഷ്്ട്രപ​തി തെ​ര​ഞ്ഞെ​ടു​പ്പി​ൽ 452 വോ​ട്ടു​ക​ൾ നേ​ടി​യാ​ണ് വി​ജ​യി​ച്ച​ത്. ആ​രോ​ഗ്യ​പ​ര​മാ​യ കാ​ര​ണ​ങ്ങ​ളാ​ൽ ജൂ​ലൈ 21 ന് ​വൈ​സ് പ്ര​സി​ഡ​ന്‍റ് ജ​ഗ്ദീ​പ് ധ​ൻ​ക​ർ രാ​ജി​വ​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് തെ​ര​ഞ്ഞെ​ടു​പ്പ് തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ന്ന​ത്.

കോ​യ​മ്പ​ത്തൂ​രി​ൽ​നി​ന്ന് ര​ണ്ടു​ത​വ​ണ എം​പി​യും ബി​ജെ​പി ത​മി​ഴ്നാ​ട് മു​ൻ മേ​ധാ​വി​യു​മാ​യ രാ​ധാ​കൃ​ഷ്ണ​ൻ, ബി​ജെ​പി​യി​ലേ​ക്കു മാ​റു​ന്ന​തി​നു മു​മ്പ് പ​തി​റ്റാ​ണ്ടു​ക​ൾ ജ​ന​സം​ഘ​ത്തി​ൽ പ്ര​വ​ർ​ത്തി​ച്ചി​രു​ന്നു. പ്ര​ധാ​ന​മ​ന്ത്രി, മു​ൻ ഉ​പ​രാ​ഷ്്ട്ര​പ​തി ജ​ഗ്ദീ​പ് ധ​ൻ​ക​ർ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

Related posts

Leave a Comment