പത്തനംതിട്ട: ലൈംഗികാരോപണ വിവാദങ്ങളിൽ മാധ്യമങ്ങൾക്കെതിരേ ആരോപണവുമായി രാഹുൽ മാങ്കൂട്ടത്തിൽ. കോൺഗ്രസിന്റെ യുവനിരയും സൈബർ പോരാളികളും ദുർബലപ്പെടേണ്ടത് ചിലരുടെ ആവശ്യമാണെന്നും താൻ ഒരു കണ്ണി മാത്രമാണെന്നും രാഹുൽ പറഞ്ഞു.
‘മിഷൻ 2026’ എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലായിരുന്നു രാഹുലിന്റെ സന്ദേശം. തനിക്ക് പിന്നാലെ ഷാഫി പറമ്പിൽ, പി.കെ.ഫിറോസ് , വി.ടി.ബൽറാം ,ടി.സിദ്ദിക് , ജെബി മേത്തർ തുടങ്ങിയവരെ മാധ്യമങ്ങൾ പല കാരണങ്ങൾ പറഞ്ഞ് ആക്രമിച്ചുവെന്നും സന്ദേശത്തിൽ പറയുന്നു.
‘കെസിയും സണ്ണി സാറും വിഡിയും രമേശ്ജിയും തൊട്ട് നമ്മുടെ യുവ നിരയും സൈബര്‍ പോരാളികളും ദുര്‍ബലപ്പെടേണ്ടത് തമ്മില്‍ തല്ല് ഉണ്ടാകണ്ടത് അവരുടെ ആവശ്യമാണ്. മാധ്യമങ്ങൾ നടത്തുന്ന ആക്രമണം ചില പ്രൊപ്പഗണ്ടകളുടെ ഭാഗമാണെന്നും രാഹുൽ കൂട്ടിച്ചേർത്തു.