‘കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ടു സി​നി​മ സീ​രി​യ​സ് ബി​സി​ന​സാ​ണ്, 24 വ​ർ​ഷ​മാ​യി ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലു​ണ്ട്’: ശാ​ലി​ൻ സോ​യ

കു​ട്ടി​ക്കാ​ലം മു​ത​ൽ അ​ഭി​ന​യി​ക്കു​ന്ന​തു​കൊ​ണ്ടു​ത​ന്നെ സി​നി​മ ത​നി​ക്കൊ​രു സീ​രി​യ​സ് ബി​സി​ന​സാ​ണെ​ന്ന് ശാ​ലി​ൻ സോ​യ. നൂ​റ​ല്ല എ​ന്‍റെ അ‍​ഞ്ഞൂ​റ് ശ​ത​മാ​ന​വും കൊ​ടു​ത്താ​ണ് ഞാ​ൻ വ​ർ​ക്ക് ചെ​യ്യു​ന്ന​തും. 24 വ​ർ​ഷ​മാ​യി ഞാ​ൻ ഈ ​ഇ​ൻ​ഡ​സ്ട്രി​യി​ലു​ണ്ട്. അ​തൊ​രു ത​മാ​ശ​യ​ല്ല​ല്ലോ. 10 വ​ർ​ഷ​മാ​യി സം​വി​ധാ​നം ചെ​യ്യാ​നാ​ണ് ട്രൈ ​ചെ​യ്യു​ന്ന​ത്.

എ​ട്ടു ഷോ​ർ​ട്ട് ഫി​ലി​മു​ക​ളും ഒ​രു സി​നി​മ​യും ചെ​യ്തു. ഇ​പ്പോ​ൾ പു​തി​യ ഫീ​ച്ച​ർ ഫി​ലിം ചെ​യ്യാ​നു​ള്ള ശ്ര​മ​ത്തി​ലാ​ണ്. അ​തി​നാ​യി പ​ല​രേ​യും അ​പ്രോ​ച്ച് ചെ​യ്യു​മ്പോ​ൾ നി​ര​വ​ധി പ്ര​ശ്ന​ങ്ങ​ൾ ഉ​ണ്ടാ​കു​ന്നു​ണ്ട്. അ​തി​ന് ഒ​രു കാ​ര​ണം കു​ക്ക് വി​ത്ത് കോ​മാ​ളി​യി​ലെ എ​ന്‍റെ ഇ​മേ​ജാ​ണ്.

പി​ന്നീ​ടു സം​സാ​രി​ച്ച് ക​ൺ​വി​ൻ​സ് ചെ​യ്തു ക​ഴി​യു​മ്പോ​ൾ സം​വി​ധാ​ന​ത്തി​ൽ ഞാ​ൻ സീ​രി​യ​സാ​ണെ​ന്ന് അ​വ​ർ​ക്ക് മ​ന​സി​ലാ​കും. വ​ള​രെ ട്രി​ക്കി ജോ​ബാ​ണ് സം​വി​ധാ​നം. പ​ക്ഷേ, എ​നി​ക്ക​ത് ഇ​ഷ്ട​മാ​ണ് എ​ന്ന് ശാ​ലി​ൻ സോ​യ പ​റ​ഞ്ഞു.

Related posts

Leave a Comment