തിരുവനന്തപുരം: നിലവിൽ 18 ശതമാനം നികുതിയുണ്ടായിരുന്ന 36 ഇനം ജീവൻരക്ഷാ മരുന്നുകൾക്ക് നികുതി ഒഴിവാക്കി. മറ്റു മിക്ക മരുന്നുകളും രോഗനിർണയ കിറ്റുകൾ, ഗ്ലൂക്കോമീറ്ററുകൾ തുടങ്ങിയവയും അഞ്ചു ശതമാനം നികുതിയുടെ പരിധിയിലായി.
ഇതോടെ ഇവയുടെ വില (എംആർപി) പരിഷ്കരിക്കാനോ കുറഞ്ഞ നിരക്കിൽ വില്പന നടത്താനോ സർക്കാർ ഫാർമസികൾക്കു നിർദേശം നൽകിയിട്ടുണ്ട്. കൂടാതെ ചെറുകിട കാറുകളുടെ നികുതി കുറച്ചതോടെ മിക്ക കാർ കന്പനികളും വിലക്കുറവ് പ്രഖ്യാപിച്ചു.
നിലവിൽ 12 ശതമാനം നികുതിനിരക്കുണ്ടായിരുന്ന 99 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും അഞ്ചു ശതമാനത്തിലേക്ക് മാറിയിട്ടുണ്ടെന്നാണ് കേന്ദ്രസർക്കാർ വ്യക്തമാക്കുന്നത്.
ഇതോടൊപ്പം 28 ശതമാനം നികുതി സ്ലാബിനു കീഴിൽ വന്നിരുന്ന 90 ശതമാനം ഉത്പന്നങ്ങളും സേവനങ്ങളും 18 ശതമാനത്തിലേക്ക് എത്തിയതായി ധനമന്ത്രാലയം വ്യക്തമാക്കി.