തിരുവനന്തപുരം: വെള്ളറടയില്‍ അങ്കണവാടിയില്‍ നിന്നും കൊടുത്ത അമൃതം പാക്കറ്റ് പൊടിയില്‍ ചത്തപല്ലി. പൊടി കഴിച്ച രണ്ടു വയസുകാരിക്ക് ഛര്‍ദിയും വയറിളക്കവും അനുഭവപ്പെട്ടു.
വെള്ളറട ചെമ്മണ്ണുവിള ആംഗന്‍വാടിയിലാണ് സംഭവം. ഇവിടെ നിന്നും ഈ മാസം പത്തിന് അമൃതം പാക്കറ്റ് പൊടി നല്‍കിയിരുന്നു. ഈ പാക്കറ്റ് പൊട്ടിച്ച് കഴിഞ്ഞ കുറച്ച് ദിവസമായി കുട്ടിക്ക് നല്കി വരികയായിരുന്നു.
ഇതിനിടെയാണ് വയറിളക്കവും ശാരീരിക അസ്വസ്ഥതയും അനുഭവപ്പെട്ടത്. പിന്നീട് പാക്കറ്റ് പരിശോധിച്ചപ്പോള്‍ പാക്കറ്റിനടയില് ചത്തപല്ലിയെ കണ്ടെത്തുകയായിരുന്നു.
രണ്ടു വയസുകാരി അവശയായതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തെക്കുറിച്ച് വിശദമായി അന്വേഷിക്കണമെന്നാവശ്യപ്പെട്ട് മാതാപിതാക്കള്‍ ബന്ധപ്പെട്ട അധികാരികള്‍ക്ക് പരാതി നല്കി.