കീ​റ്റോ ഡ‌​യ​റ്റ് ; എ​ല്ലാ​വ​ർ​ക്കും ചേ​ർ​ന്ന ഭ​ക്ഷ​ണ​രീ​തി​യ​ല്ല കീ​റ്റോ ഡ​യ​റ്റ്

കീ​റ്റോ​ഡ​യ​റ്റ്
ശ​രീ​ര​ഭാ​രം കു​റ​യ്ക്കാ​ന്‍ ലോ​ക​ത്ത് ഏ​റ്റ​വും ജ​ന​പ്രി​യ​മാ​യ ഒ​രു ഡ​യ​റ്റാ​ണ് കീ​റ്റോ​ഡ​യ​റ്റ്. കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റി​ന്‍റെ (അ​ന്ന​ജം) അ​ള​വ് ഗ​ണ്യ​മാ​യി കു​റ​ച്ച് ഉ​യ​ര്‍​ന്ന അ​ള​വി​ല്‍ കൊ​ഴു​പ്പും പ്രോ​ട്ടീ​നും ഉ​ള്‍​പ്പെ​ടു​ത്തി​യ ഡ​യ​റ്റാ​ണി​ത്. ഏ​ക​ദേ​ശം 75% വ​രെ കൊ​ഴു​പ്പ്, 20% പ്രോ​ട്ടീ​ന്‍, 10% കാ​ര്‍​ബോ​ഹൈ​ഡ്രേ​റ്റ്‌​സ് അ​ട​ങ്ങി​യി​രി​ക്കു​ന്നു.

കീ​റ്റോ​ഡ​യ​റ്റ് വ​ക​ഭേ​ദ​ങ്ങ​ള്‍
1. സ്റ്റാ​ന്‍​ഡേ​ര്‍​ഡ് കീ​റ്റോ​ഡ​യ​റ്റ്: അ​ന്ന​ജം 10%, പ്രോ​ട്ടീ​ന്‍ 20%, ഉ​യ​ര്‍​ന്ന കൊ​ഴു​പ്പ് 70% ഉ​ള്ള ഭ​ക്ഷ​ണ​ക്ര​മം.

2. സൈ​ക്ലി​ക്ക​ല്‍ കീ​റ്റോ​ഡ​യ​റ്റ്: ആ​ഴ്ച​യി​ല്‍ 5 ദി​വ​സം കീ​റ്റോ​ജെ​നി​ക്ക് ആ​ഹാ​ര​വും ര​ണ്ടു​ദി​വ​സം അ​ന്ന​ജം സാ​ധാ​ര​ണ രീ​തി​യി​ല്‍ അ​ട​ങ്ങി​യ ഭ​ക്ഷ​ണ​ക്ര​മീ​ക​ര​ണ​വും.

3. ടാ​ര്‍​ഗെ​റ്റ​ഡ് കീ​റ്റോ​ജെ​നി​ക് ഡ​യ​റ്റ്: കീ​റ്റോ​ഡ​യ​റ്റി​നൊ​പ്പം വ്യാ​യാ​മ​വും അ​ന്ന​ജ​വും ഉ​ള്‍​പ്പെ​ടു​ത്തു​ന്ന ഡ​യ​റ്റ് പ്ലാ​ന്‍.

4. ഉ​യ​ര്‍​ന്ന പ്രോ​ട്ടീ​ന്‍ കീ​റ്റോ​ജെ​നി​ക് ഡ​യ​റ്റ്: ഇ​തി​ല്‍ കൂ​ടു​ത​ല്‍ അ​ള​വി​ല്‍ പ്രോ​ട്ടീ​ന്‍ ഉ​ള്‍​പ്പെ​ടു​ത്തു​ന്നു.

ഉ​ള്‍​പ്പെ​ടു​ത്തേ​ണ്ട ഭ​ക്ഷ​ണ​ങ്ങ​ള്‍
മ​ത്സ്യം, മു​ട്ട, ബീ​ഫ്, മ​ട്ട​ണ്‍, പോ​ര്‍​ക്ക്, കോ​ഴി​യി​റ​ച്ചി, ചീ​സ്, വെ​ണ്ണ, നെ​യ്യ്, പ​നീ​ര്‍, പാ​ല്‍, പാ​ലു​ല്‍​പ്പ​ന്ന​ങ്ങ​ള്‍, മ​ധു​ര​മി​ല്ലാ​ത്ത ബ​ദാം മി​ല്‍​ക്ക്, ടോ​ഫു, അ​ണ്ടി​പ്പ​രി​പ്പു​ക​ള്‍, ചി​യാ​സീ​ഡ്, എ​ണ്ണ​ക്കു​രു​ക്ക​ള്‍, ഫ്‌​ലാ​ക്‌​സീ​ഡ്, ഒ​ലി​വ് ഓ​യി​ല്‍, എ​ണ്ണ​ക​ള്‍, മ​ധു​ര​മി​ല്ലാ​ത്ത കാ​പ്പി, ചാ​യ, പ​ഴ​ങ്ങ​ള്‍ – ബെ​റീ​സ്, അ​വ​ക്കാ​ഡോ, ത​ക്കാ​ളി, പ​ച്ച​ക്ക​റി – ഉ​ള്ളി, കാ​പ്‌​സി​ക്കം, ബ്രോ​ക്കോ​ളി, കോ​ളി​ഫ്‌​ള​വ​ര്‍, സ്പി​നാ​ച്ച്.

ഡയറ്റീഷന്‍റെ നിയന്ത്രണത്തിൽ മാത്രം
*കീ​റ്റോ​ഡ​യ​റ്റ് എ​ല്ലാ​വ​ര്‍​ക്കും ചേ​ര്‍​ന്ന ഭ​ക്ഷ​ണ​രീ​തി​യ​ല്ല. ഒ​രു പോ​ഷ​കാ​ഹാ​ര വി​ദ​ഗ്ധ​ന്‍റെ​യോ ഡ​യ​റ്റീ​ഷ​ന്‍റെ​യോ ക​ര്‍​ശ​ന നി​യ​ന്ത്ര​ണ​ത്തി​ല്‍ മാ​ത്ര​മേ ഈ ​ഡ​യ​റ്റ് നോ​ക്കാ​വൂ.

(തുടരും)

Related posts

Leave a Comment