ചേ​ർ​ത്ത​ല​യി​ൽ നി​ന്ന്  2.16 ല​ക്ഷം രൂ​പ​യു​ടെ  ലോ​ട്ട​റി​യും പ​ണ​വും മോ​ഷ്ടി​ച്ച പ്ര​തി പി​ടി​യി​ല്‍

ചേ​ർ​ത്ത​ല: ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​ശാ​ല​യി​ൽനി​ന്ന് 2.16 ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റും പ​തി​നാ​യി​ര​ം രൂ​പ​യും മോ​ഷ്ടി​ച്ച പ്ര​തി​യെ ചേ​ർ​ത്ത​ല പോ​ലീ​സ് പി​ടി​കൂ​ടി. തു​റ​വൂ​ർ വ​ള​മം​ഗ​ലം മ​ല്ലി​ക​ശേ​രി എ​സ്. ധ​നേ​ഷ് കു​മാ​ർ (40) ആ​ണ് പി​ടി​യി​ലാ​യ​ത്.

ചേ​ർ​ത്ത​ല ദേ​വീ​ക്ഷേ​ത്ര​ത്തി​നു തെ​ക്ക് ക​ണി​ച്ചു​കു​ള​ങ്ങ​ര പ​ള്ളി​ക്കാ​വ് വെ​ളില​ത ബാ​ബു​വിന്‍റെ ബ്ര​ദേ​ഴ്സ് ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന​ശാ​ല​യി​ൽ 20ന് ​പു​ല​ർ​ച്ചെ​യാ​ണ് മോ​ഷ​ണം ന​ട​ന്ന​ത്. ക​ട​യുടെ വടക്കുഭാഗത്തെ ജനൽക​മ്പി അ​റു​ത്തുമാ​റ്റി ഉ​ള്ളി​ലെ ഇ​രു​ന്പ് ഗ്രി​ൽ ത​ക​ർ​ത്താ​ണ് മോ​ഷ്ടാ​വ് അ​ക​ത്തു ക​ട​ന്ന​ത്.

ഭാ​ഗ്യ​ധാ​ര, സ്ത്രീ​ശ​ക്തി, ധ​ന​ല​ക്ഷ്മി, പൂ​ജ ബം​പ​ർ എ​ന്നി​വ​യു​ടെ 2.16 ല​ക്ഷം രൂ​പ​യു​ടെ ഭാ​ഗ്യ​ക്കു​റി ടി​ക്ക​റ്റു​ക​ളാ​ണ് മോ​ഷ്ടി​ച്ച​ത്. മോ​ഷ്ടി​ച്ച ഭാ​ഗ്യ​ക്കു​റി​ക​ൾ തൃ​ശൂ​ർ, ഗു​രു​വാ​യൂ​ർ, മ​ല​പ്പു​റം, കോ​ഴി​ക്കോ​ട്, കൊ​യി​ലാ​ണ്ടി എന്നിവിടങ്ങളിൽ വില്പന നടത്തി.

കൊ​യി​ലാ​ണ്ടി​യി​ലെ ഭാ​ഗ്യ​ക്കു​റി വി​ൽ​പ്പ​ന ശാ​ല​യി​ലെ സി ​സി ടിവി ദൃ​ശ്യ​ങ്ങ​ളി​ൽ നി​ന്നാ​ണ് ധ​നേ​ഷ് കു​മാ​റി​നെ തി​രി​ച്ച​റി​ഞ്ഞ​ത്. മോ​ഷ​ണം ന​ട​ത്തി​യ ക​ട​യി​ൽ ആ​റു​മാ​സം മു​ൻ​പ് ഷ​ട്ട​ർ പൊ​ളി​ച്ച് അ​ക​ത്തു​ക​ട​ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. ഈ ​ദൃ​ശ്യ​ങ്ങ​ളും പോ​ലീ​സ് പ​രി​ശോ​ധി​ച്ചി​രു​ന്നു.

ചേ​ർ​ത്ത​ല, കു​ത്തി​യ​തോ​ട് പോ​ലീ​സ് സ്റ്റേ​ഷ​നു​ക​ളി​ൽ നി​ര​വ​ധി മോ​ഷ​ണക്കേ​സു​ക​ളി​ൽ പ്ര​തി​യാ​ണ് ധ​നേ​ഷ്. പ്ര​തി​യെ ഇ​ന്ന​ലെ വൈ​കി​ട്ട് മോ​ഷ​ണം ന​ട​ത്തി​യ ക​ട​യി​ലെ​ത്തി​ച്ച് തെ​ളി​വെ​ടു​പ്പ് ന​ട​ത്തി. ഇ​ന്ന് കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കു​മെ​ന്ന് ചേ​ർ​ത്ത​ല സ്റ്റേ​ഷ​ൻ ഓ​ഫീസ​ർ ലൈ​സാ​ദ് മു​ഹ​മ്മ​ദ് അ​റി​യി​ച്ചു.

Related posts

Leave a Comment