കൊല്ലം: ചെന്നൈയിൽ നിന്ന് കൊല്ലത്തേയ്ക്ക് അഞ്ച് പ്രതിവാര ശബരിമല സ്പെഷൽ എക്സ്പ്രസ് ട്രെയിനുകൾ അനുവദിച്ച് റെയിൽവേ. ചെന്നൈ എഗ്മോർ – കൊല്ലം റൂട്ടിലും ഡോ. എംജിആർ ചെന്നൈ സെൻട്രൽ റൂട്ടിലുമാണ് സ്പെഷൽ ട്രെയിനുകൾ അനുവദിച്ചിട്ടുള്ളത്. ശബരിമല തീർഥാടനം പ്രമാണിച്ച് കൊല്ലത്തേക്ക് ആദ്യ ഘട്ടത്തിൽ ഇത്രയും ട്രെയിനുകൾ അനുവദിക്കുന്നത് ആദ്യമാണ്. മാത്രമല്ല ഇക്കുറി സ്പെഷൽ ട്രെയിൻ സർവീസുകൾ ആരംഭിക്കുന്നതും വളരെ നേരത്തേയാണെന്ന പ്രത്യേകതയുമുണ്ട്.
ട്രെയിൻ നമ്പർ 06111 ഈ മാസം 14 മുതൽ വെള്ളിയാഴ്ചകളിൽ രാത്രി 11.55 ന് ചെന്നൈ എഗ്മോറിൽ നിന്ന് കൊല്ലത്തേക്കു പുറപ്പെടും. 2026 ജനുവരി 16 വരെയാണ് സർവീസ് പ്രഖ്യാപിച്ചിട്ടുള്ളത്. തിരികെയുള്ള സർവീസ് 06112 നവംബർ 15 മുതൽ ശനിയാഴ്ചകളിൽ രാത്രി 7.35 ന് ചെന്നൈ എഗ്മോറിലേക്ക് യാത്ര തിരിക്കും. ജനുവരി 17 വരെ സർവീസ് ഉണ്ട്.
ട്രെയിൻ നമ്പർ 06113 ഡോ. എംജിആർ ചെന്നൈ സെൻട്രൽ – കൊല്ലം ട്രെയിൻ നവംബർ 16മുതൽ ഞായറാഴ്ചകളിൽ രാത്രി 11.50 ന് ചെന്നൈയിൽ നിന്ന് പുറപ്പെടും. ജനുവരി 18 വരെ സർവീസ് ഉണ്ട്. തിരികെയുള്ള 06114 സർവീസ് നവംബർ 17 മുതൽ തിങ്കളാഴ്ചകളിൽ വൈകുന്നേരം 6.30 ന് കൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് പുറപ്പെടും. ജനുവരി 19 വരെയാണ് ഈ ട്രെയിനിന്റെ സർവീസ്ട്രെയിൻ നമ്പർ 06119 സ്പെഷൽ ട്രെയിൻ നവംബർ 19 മുതൽ ബുധനാഴ്ചകളിൽ ചെന്നൈയിൽ നിന്ന് ഉച്ചകഴിഞ്ഞ് 3.10 ന് കൊല്ലത്തിന് പുറപ്പെടും. ജനുവരി 21 വരെ ഈ ട്രെയിൻ സർവീസ് നടത്തും.
തിരികെയുള്ള 06120 സർവീസ് നവംബർ 20 മുതൽ വ്യാഴാഴ്ച രാവിലെ 10.40 ന് ചൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് പുറപ്പെടും. ഈ സർവീസ് ജനുവരി 22 വരെ ഉണ്ട്.ട്രെയിൻ നമ്പർ 06127 സ്പെഷൽ ചെന്നൈ സെൻട്രലിൽ നിന്ന് നവംബർ 20 മുതൽ വ്യാഴാഴ്ചകളിൽ രാത്രി 11.50 ന് കൊല്ലത്തിന് പുറപ്പെടും.
ജനുവരി 22 വരെ സർവീസ് നടത്തും. തിരികെയുള്ള 06128 സ്പെഷൽ നവംബർ 21 മുതൽ വെള്ളിയാഴ്ചകളിൽ വൈകുന്നേരം 6.30 ന് കൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് പുറപ്പെടും. ജനുവരി 23 വരെ ട്രെയിൻ സർവീസ് നടത്തും.ട്രെയിൻ നമ്പർ 06117 സ്പെഷൽ ചെന്നൈയിൽ നിന്ന് നവംബർ 22 മുതൽ ശനിയാഴ്ചകളിൽ രാത്രി 11.50 ന് കൊല്ലത്തിന് പുറപ്പെടും. ജനുവരി 24 വരെ സർവീസ് അനുവദിച്ചിട്ടുണ്ട്.
തിരികെയുള്ള 06118 സ്പെഷൽ ട്രെയിൻ നവംബർ 23 മുതൽ ഞായറാഴ്ചകളിൽ വൈകുന്നേരം 6.30 ന് കൊല്ലത്ത് നിന്ന് ചെന്നൈയ്ക്ക് യാത്ര തിരിക്കും. ജനുവരി 25 വരെയാണ് ഈ ട്രെയിനിന്റെ സർവീസ്.

