കൊച്ചി: വടുതലയില്‍ എംഡിഎംഎയും കഞ്ചാവുമായി യുവാക്കളെ പിടികൂടിയ കേസില്‍ ലഹരിമരുന്ന് കൈമാറിയവരെ കണ്ടെത്താന്‍ എക്സൈസ് അ്ന്വേഷണം ആരംഭിച്ചു.
കേസുമായി ബന്ധപ്പെട്ട് കോഴിക്കോട് സ്വദേശികളായ താമരശേരി കാട്ടിപ്പാറ കരിഞ്ചോല വീട്ടില്‍ മുഹമ്മദ് മിദ്ലാജ് (23), കൊയിലാണ്ടി പന്തലായനി കറവങ്ങാട് കപ്പനവീട്ടില്‍ ഹേമന്ദ് (24), താമരശേരി കാട്ടിപ്പാറ തെയ്യത്തുംപാറ വീട്ടില്‍ മുഹമ്മദ് അര്‍ഷാദ് (22), കൊയിലാണ്ടി കൊഴുക്കല്ലൂര്‍ ഇറങ്ങത്ത് വടക്കേവലിയ പറമ്പില്‍ വീട്ടില്‍ കാര്‍ത്തിക് (23) എന്നിവരെയാണ് എക്സൈസ് പിടികൂടിയത്.
വടുതല ഡോണ്‍ബോസ്കോ റോഡിന് സമീപമുള്ള സ്കൈലക്സ് സര്‍വീസ് അപ്പാര്‍ട്ട്മെന്റിന്റെ മൂന്നാം നിലയിലെ മുറിയില്‍ നിന്നാണ് വില്‍പ്പനക്കെത്തിച്ച എംഡിഎംഎയും കഞ്ചാവുമായി ഇവര്‍ പിടിയിലായത്. ഇവരുടെ പക്കല്‍ നിന്നും 70.4736 ഗ്രാം എംഡിഎംഎയും 2.3245 ഗ്രാം കഞ്ചാവും പിടിച്ചെടുത്തു. ബംഗളൂരുവില്‍ നിന്നും അഞ്ച് ലക്ഷം രൂപക്ക് വാങ്ങി എറണാകുളം, കാക്കനാട്, കൊച്ചി എന്നിവിടങ്ങളിലെ റിസോര്‍ട്ടുകളിലും, അപ്പാര്‍ട്ടുമെന്റുകളിലും താമസിക്കുന്ന യുവാക്കളെ കേന്ദ്രീകരിച്ചാണ് ഇവര്‍ കച്ചവടം നടത്തി വന്നിരുന്നത്.
പ്രതികള്‍ മയക്കുമരുന്നു വിറ്റു കിട്ടുന്ന പണമുപയോഗിച്ച് ആഡംബര ജീവിതമാണ് നയിച്ചിരുന്നത്. 20 വര്‍ഷം വരെ തടവ് കിട്ടാവുന്ന കുറ്റ കൃത്യമാണ് പ്രതികള്‍ ചെയ്തിരിക്കുന്നത്. പ്രതികളില്‍ ഒരാളായ മിദ്ലാജ് ആറ് കിലോ കഞ്ചാവ് കടത്തിയതടക്കം ബംഗളൂരുവില്‍ കേസുകളില്‍ ഉള്‍പ്പെട്ട പ്രതി ആണെന്നും എക്സൈസ് അറിയിച്ചു.

