ദ ​ബോ​സ്… മെ​സി​യേ​ക്കാ​ള്‍ മി​ക​ച്ച ക​ളി​ക്കാ​ര​നെ​ന്ന് സ്വ​യം വി​ല​യി​രു​ത്തി ക്രി​സ്റ്റ്യാ​നോ റൊ​ണാ​ള്‍​ഡോ

റി​​യാ​​ദ്: അ​​ര്‍​ജ​​ന്‍റൈ​​ന്‍ സൂ​​പ്പ​​ര്‍ താ​​രം ല​​യ​​ണ​​ല്‍ മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന പ്ര​​ഖ്യാ​​പ​​ന​​വു​​മാ​​യി പോ​​ര്‍​ച്ചു​​ഗ​​ല്‍ ഇ​​തി​​ഹാ​​സ ഫു​​ട്‌​​ബോ​​ള​​ര്‍ ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ. ഗ്രേ​​റ്റ​​സ്റ്റ് ഓ​​ഫ് ഓ​​ള്‍ ടൈം (​​ഗോ​​ട്ട്) ആ​​രാ​​ണെ​​ന്ന​​തി​​ല്‍, മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ല്‍ മു​​മ്പും റൊ​​ണാ​​ള്‍​ഡോ ന​​ട​​ത്തി​​യി​​രു​​ന്നു.

പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യി ന​​ട​​ത്തി​​യ അ​​ഖി​​മു​​ഖ​​ത്തി​​ലാ​​ണ് മെ​​സി​​യേ​​ക്കാ​​ള്‍ മി​​ക​​ച്ച ക​​ളി​​ക്കാ​​ര​​ന്‍ താ​​നാ​​ണെ​​ന്ന വി​​ല​​യി​​രു​​ത്ത​​ല്‍ റൊ​​ണാ​​ള്‍​ഡോ ന​​ട​​ത്തി​​യ​​ത്. “മെ​​സി എ​​ന്നേ​​ക്കാ​​ള്‍ മി​​ക​​ച്ച​​താ​​ണെ​​ന്നോ? അ​​തി​​നോ​​ട് ഞാ​​ന്‍ യോ​​ജി​​ക്കു​​ന്നി​​ല്ല. അ​​ത്ര​​യും എ​​ളി​​മ എ​​നി​​ക്കു വേ​​ണ്ട’’- പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യു​​ള്ള അ​​ഭി​​മു​​ഖ​​ത്തി​​ന്‍റെ പു​​റ​​ത്തു​​വ​​ന്ന ക്ലി​​പ്പിം​​ഗി​​ല്‍ റൊ​​ണാ​​ള്‍​ഡോ പ​​റ​​യു​​ന്നു. അ​​ഭി​​മു​​ഖം പൂ​​ര്‍​ണ​​മാ​​യി പു​​റ​​ത്തു​​വ​​രു​​ന്ന​​തി​​നു മു​​മ്പു​​ള്ള ക്ലി​​പ്പിം​​ഗാ​​ണി​​ത്.

പി​​യേ​​ഴ്‌​​സ് മോ​​ര്‍​ഗ​​നു​​മാ​​യി 2022ല്‍ ​​ന​​ട​​ത്തി​​യ വി​​വാ​​ദ അ​​ഭി​​മു​​ഖ​​ത്തി​​നു​​ശേ​​ഷ​​മാ​​ണ് ക്രി​​സ്റ്റ്യാ​​നോ റൊ​​ണാ​​ള്‍​ഡോ ഇം​​ഗ്ല​​ണ്ട് ക്ല​​ബ്ബാ​​യ മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡ് എ​​ഫ്‌​​സി വി​​ട്ട​​ത്. അ​​ന്ന് മാ​​ഞ്ച​​സ്റ്റ​​ര്‍ യു​​ണൈ​​റ്റ​​ഡി​​ന്‍റെ ക​​ളി​​ക്കാ​​ര​​നാ​​യി​​രു​​ന്ന റൊ​​ണാ​​ള്‍​ഡോ, ക്ല​​ബ്ബി​​ന്‍റെ രീ​​തി​​ക​​ളെ​​യും കോ​​ച്ച് എ​​റി​​ക് ടെ​​ന്‍ ഹ​​ഗി​​നെ​​യു​​മെ​​ല്ലാം കു​​റ്റ​​പ്പെ​​ടു​​ത്തി​​യാ​​ണ് അ​​ഭി​​മു​​ഖ​​ത്തി​​ല്‍ സം​​സാ​​രി​​ച്ച​​ത്. അ​​ഭി​​മു​​ഖം വി​​വാ​​ദ​​മാ​​യ​​തി​​നു പി​​ന്നാ​​ലെ ക്ല​​ബ്ബു​​മാ​​യി പ​​ര​​സ്പ​​ര​​ധാ​​ര​​ണ​​യി​​ല്‍ റൊ​​ണാ​​ള്‍​ഡോ വ​​ഴി​​പി​​രി​​ഞ്ഞു. തു​​ട​​ര്‍​ന്നാ​​ണ് നി​​ല​​വി​​ലെ ക്ല​​ബ്ബാ​​യ സൗ​​ദി പ്രൊ ​​ലീ​​ഗി​​ലെ അ​​ല്‍ ന​​സ​​ര്‍ എ​​ഫ്‌​​സി​​യി​​ല്‍ എ​​ത്തി​​യ​​ത്.

സി​​ആ​​ര്‍7 Vs മെ​​സി
2008 മു​​ത​​ല്‍ 2017വ​​രെ സ്പാ​​നി​​ഷ് ക്ല​​ബ്ബു​​ക​​ളാ​​യ റ​​യ​​ല്‍ മാ​​ഡ്രി​​ഡി​​ലും ബാ​​ഴ്‌​​സ​​ലോ​​ണ​​യി​​ലു​​മാ​​യി​​രു​​ന്നു റൊ​​ണാ​​ള്‍​ഡോ​​യും മെ​​സി​​യും. ഇ​​ക്കാ​​ല​​യ​​ള​​വി​​ല്‍ ലോ​​ക ഫു​​ട്‌​​ബോ​​ള​​റി​​നു​​ള്ള ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം ഇ​​രു​​വ​​രും മ​​ത്സ​​രി​​ച്ച് പ​​ങ്കി​​ട്ടു. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗ് റൊ​​ണാ​​ള്‍​ഡോ അ​​ഞ്ച് ത​​വ​​ണ നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി​​ക്കു നാ​​ല് പ്രാ​​വ​​ശ്യ​​മേ ല​​ഭി​​ച്ചു​​ള്ളൂ. അ​​തേ​​സ​​മ​​യം, ക​​രി​​യ​​റി​​ല്‍ ഇ​​തു​​വ​​രെ​​യാ​​യി ബ​​ലോ​​ണ്‍ ദോ​​ര്‍ പു​​ര​​സ്‌​​കാ​​രം റൊ​​ണാ​​ള്‍​ഡോ അ​​ഞ്ച് പ്രാ​​വ​​ശ്യം നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി എ​​ട്ട് ത​​വ​​ണ സ്വ​​ന്ത​​മാ​​ക്കി.

ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ 952 ഗോ​​ള്‍ നേ​​ടി​​ക്ക​​ഴി​​ഞ്ഞു. മെ​​സി​​ക്കു​​ള്ള​​ത് 892 ഗോ​​ള്‍ മാ​​ത്രം. ക​​രി​​യ​​റി​​ല്‍ റൊ​​ണാ​​ള്‍​ഡോ 259 അ​​സി​​സ്റ്റ് ന​​ട​​ത്തി​​യ​​പ്പോ​​ള്‍ മെ​​സി​​ക്ക് 399 എ​​ണ്ണ​​മു​​ണ്ട്. യു​​വേ​​ഫ ചാ​​മ്പ്യ​​ന്‍​സ് ലീ​​ഗി​​ല്‍ റൊ​​ണാ​​ള്‍​ഡോ​​യ്ക്ക് 140ഉം ​​മെ​​സി​​ക്ക് 129ഉം ​​ഗോ​​ളാ​​ണ്. രാ​​ജ്യാ​​ന്ത​​ര ഫു​​ട്‌​​ബോ​​ളി​​ല്‍ 225 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് റൊ​​ണാ​​ള്‍​ഡോ 143 ഗോ​​ള്‍ നേ​​ടി​​യ​​പ്പോ​​ള്‍ മെ​​സി 195 മ​​ത്സ​​ര​​ങ്ങ​​ളി​​ല്‍​നി​​ന്ന് 114 ഗോ​​ള്‍ സ്വ​​ന്ത​​മാ​​ക്കി. പ്ര​​ഫ​​ഷ​​ണ​​ല്‍ ക​​രി​​യ​​റി​​ല്‍ 1000 ഗോ​​ള്‍ തി​​ക​​യ്ക്കു​​ന്ന ആ​​ദ്യ താ​​ര​​മെ​​ന്ന എ​​ന്ന ച​​രി​​ത്ര​​നേ​​ട്ട​​ത്തി​​ലേ​​ക്കു കു​​തി​​ക്കു​​ക​​യാ​​ണ് റൊ​​ണാ​​ള്‍​ഡോ.

Related posts

Leave a Comment