‘കു​ട്ടി​ക​ള്‍ പാ​ടി​യ​ത് തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നും അ​ല്ല​ല്ലോ? സം​ഗീ​ത​ത്തി​ന് ജാ​തി​യി​ല്ല, മ​ത​മി​ല്ല, ഒ​രു പി​ണ്ണാ​ക്കു​മി​ല്ല’: ഗ​ണ​ഗീ​ത വി​വാ​ദ​ത്തി​ൽ സു​രേ​ഷ് ഗോ​പി

തൃ​ശൂ​ര്‍: എ​റ​ണാ​കു​ളം – ബം​ഗ​ളൂ​രു വ​ന്ദേ​ഭാ​ര​ത് എ​ക്സ്പ്ര​സ് ഫ്ലാ​ഗ് ഓ​ഫ് ച​ട​ങ്ങി​നി​ടെ വി​ദ്യാ​ര്‍​ഥി​ക​ൾ ആ​ര്‍​എ​സ്എ​സ് ഗ​ണ​ഗീ​തം പാ​ടി​യ സം​ഭ​വ​ത്തി​ൽ പ്ര​തി​ക​ര​ണ​വു​മാ​യി കേ​ന്ദ്ര​മ​ന്ത്രി സു​രേ​ഷ് ഗോ​പി. കു​ട്ടി​ക​ള്‍ പാ​ടി​യ​ത് തീ​വ്ര​വാ​ദ ഗാ​നം ഒ​ന്നും അ​ല്ല​ല്ലോ​യെ​ന്ന് സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.

ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട വി​വാ​ദ​മൊ​ന്നും ക​ണ​ക്കി​ലെ​ടു​ക്കേ​ണ്ട​തി​ല്ല. അ​ത് കു​ട്ടി​ക​ളു​ടെ ആ​ഘോ​ഷ​മാ​യി​രു​ന്നു. ആ ​കു​ഞ്ഞു​ങ്ങ​ള്‍ നി​ഷ്‌​ക​ള​ങ്ക​മാ​യി പാ​ടി​യ​താ​ണ്. അ​വ​ര്‍​ക്ക് തോ​ന്നി​യ ഗാ​നം ആ​ല​പി​ക്കു​ക​യാ​ണ് ചെ​യ്ത​തെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു.

സം​ഗീ​ത​ത്തി​ന് ജാ​തി​യി​ല്ല, മ​ത​മി​ല്ല, ഭാ​ഷ​യി​ല്ല, ഒ​രു പി​ണ്ണാ​ക്കു​മി​ല്ല. സം​ഗീ​തം ആ​സ്വ​ദി​ക്കാ​ൻ ഉ​ള്ള​താ​ണ്. അ​ങ്ങ​നെ​യു​ള്ള സം​ഗീ​ത​ത്തി​ന് നി​ങ്ങ​ൾ അ​വാ​ർ​ഡും കൊ​ടു​ക്കു​ന്നി​ല്ലേ​യെ​ന്നും സു​രേ​ഷ് ഗോ​പി ചോ​ദി​ച്ചു.

വ​ന്ദേ ഭാ​ര​തി​ന്‍റെ വ​ര​വ് വ​ലി​യ ആ​ഘോ​ഷ​മാ​ണ്. പ്ര​ധാ​ന​മ​ന്ത്രി, റെ​യി​ൽ​വേ മ​ന്ത്രി കേ​ന്ദ്ര​സ​ർ​ക്കാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കു​ന്നു. കേ​ര​ള​ത്തി​ലെ നാ​രീ​ശ​ക്തി​ക്ക് ഏ​റ്റ​വു​മ​ധി​കം പി​ന്തു​ണ ന​ല്‍​കു​ന്ന ഒ​ന്നാ​ണ് പു​തി​യ വ​ന്ദേ​ഭാ​ര​ത് സ​ര്‍​വീ​സ്. ട്രാ​ക്കു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത കൊ​ണ്ട് ആ​ണ് കൂ​ടു​ത​ൽ ട്രെ​യി​നു​ക​ൾ സാ​ധ്യ​മാ​കാ​ത്ത​തെ​ന്നും സു​രേ​ഷ് ഗോ​പി പ​റ​ഞ്ഞു.

Related posts

Leave a Comment