കു​ട്ടി​ക​ളു​ടെ എ​ൻ എം ​ചേ​ട്ട​നെ​തി​രെ പോ​ക്സോ കേ​സ്… ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ലെ പീ​ഡ​നം; യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​ക്കെ​തി​രെ  കേ​സെ​ടു​ത്ത് പോ​ലീ​സ്

കോ​ട്ട​യം: ആ​ര്‍​എ​സ്എ​സ് ശാ​ഖ​യി​ൽ പീ​ഡ​നം ആ​രോ​പി​ച്ച് യു​വാ​വ് ജീ​വ​നൊ​ടു​ക്കി​യ സം​ഭ​വ​ത്തി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി നി​തീ​ഷ് മു​ര​ളീ​ധ​ര​നെ​തി​രെ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വാ​വി​ന്‍റെ മ​ര​ണ​മൊ​ഴി വീ​ഡി​യോ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​നാ​ണ് പൊ​ൻ​കു​ന്നം പോ​ലീ​സ് കേ​സെ​ടു​ത്ത​ത്.

സം​ഭ​വ​ത്തി​ൽ പ്ര​കൃ​തി​വി​രു​ദ്ധ പീ​ഡ​ന​ത്തി​ന് കേ​സെ​ടു​ക്കാ​മെ​ന്ന് പോ​ലീ​സി​ന് നി​യ​മോ​പ​ദേ​ശം കി​ട്ടി​യി​രു​ന്നു. ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​നാ​ണ് കാ​ഞ്ഞി​ര​പ്പ​ള്ളി സ്വ​ദേ​ശി​യാ​യ യു​വാ​വി​നെ തി​രു​വ​ന​ന്ത​പു​രം ത​മ്പാ​നൂ​രി​ലെ ലോ​ഡ്ജി​ൽ മ​രി​ച്ച നി​ല​യി​ൽ ക​ണ്ടെ​ത്തി​യ​ത്.

പി​ന്നീ​ട് ആ​ര്‍​എ​സ്എ​സി​നെ​തി​രെ ആ​രോ​പ​ണ​മു​ന്ന​യി​ച്ച വീ​ഡി​യോ പു​റ​ത്തു​വ​ന്ന​തോ​ടെ വ​ലി​യ രാ​ഷ്ട്രീ​യ വി​വാ​ദ​മാ​യി​രു​ന്നു. ഈ ​സം​ഭ​വ​ത്തി​ലാ​ണി​പ്പോ​ള്‍ പോ​ലീ​സ് കേ​സെ​ടു​ത്തി​രി​ക്കു​ന്ന​ത്.

Related posts

Leave a Comment