ഡോ. അനിഷ് ഉറുമ്പിൽ രചനയും സംവിധാനവും നിർവഹിച്ച സിനിമ പേജ് എന്ന സിനിമ14 നു പ്രദർശനത്തിനെത്തും. അനുശ്രീ, അരുൺ അശോക്, ബിബിൻ ജോർജ്, പാഷാണം ഷാജി, സീമ ജി. നായർ, ഈപ്പൻ ഷാ, റിയ സിറിൾ, വൃന്ദ മനു, സിറിൾ കാളിയാർ, വിദ്യ പദ്മിനി, ബോസ് ജോസ് എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.
ബിനോജ് വില്ല്യ, മനു വാരിയാനി, ശ്രീദേവി റ്റി. എന്നിവർ ചേർന്ന് നിർമിക്കുന്ന സിനിമയുടെ ഗാനരചന വയലാർ ശരത്ചന്ദ്ര വർമ്മ, ടിനോ ഗ്രേസ് തോമസ്, സംഗീതം- ജിന്റോ ജോൺ ഗീതം. ഗായകർ- ബിജു നാരായണൻ, ബിജുരാജ് എ.ബി , കാമറ- മാർട്ടിൻ മാത്യു, എഡിറ്റിംഗ്- ലിൻറ്റോ തോമസ്, പശ്ചാത്തല സംഗീതം- അനുമോദ് ശിവറാം.

