95കാ​രി​യെ കീഴ്പ്പെടുത്തി വായിൽ തുണി തിരുകി; ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്രമം; 62കാരന്‍റെ കരബലത്തിൽ നിന്ന് രക്ഷപ്പെട്ടത് മനോധൈര്യം മൂലം

പ​ത്ത​നം​തി​ട്ട: തൊ​ണ്ണൂ​റ്റി അ​ഞ്ചു വ​യ​സു​കാ​രി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച കേ​സി​ല്‍ വ​യോ​ധി​ക​ന്‍ പി​ടി​യി​ലാ​യി. വ​ട​ശേ​രി​ക്ക​ര സ്വ​ദേ​ശി പ​ത്രോ​സ് ജോ​ണ്‍ (ജോ​സ്, 64)നെ​യാ​ണ് പെ​രു​നാ​ട് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്. വ​യോ​ധി​ക വീ​ട്ടി​ല്‍ ത​നി​ച്ചാ​യി​രു​ന്ന സ​മ​യം നോ​ക്കി​യെ​ത്തി​യ ഇ​യാ​ള്‍ സ്ത്രീ​യു​ടെ വാ​യി​ല്‍ തു​ണി തി​രു​കി​യ ശേ​ഷം ബ​ല​പ്ര​യോ​ഗ​ത്തി​ലൂ​ടെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു.

ധൈ​ര്യം സം​ഭ​രി​ച്ച് വാ​യി​ല്‍ തി​രു​കി​യ തു​ണി വ​ലി​ച്ചൂ​രി​യശേഷം നി​ല​വി​ളി​ച്ച​പ്പോ​ള്‍, ബ​ഹ​ളം കേ​ട്ട് അ​യ​ല്‍​വാ​സി​ക​ളെ​ത്തി. ആ ​സ​മ​യം ഇ​യാ​ള്‍ ക​ട​ന്നു​ക​ള​യു​ക​യാ​യി​രു​ന്നു. നാ​ട്ടു​കാ​ര്‍ വി​വ​ര​മ​റി​യി​ച്ച​തി​നേ തു​ട​ര്‍​ന്ന് സ്ഥ​ല​ത്തെ​ത്തി​യ പോ​ലീ​സ് അ​തി​ജീ​വി​ത​യു​ടെ മൊ​ഴി രേ​ഖ​പ്പെ​ടു​ത്തി തു​ട​ര്‍​ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി്ക്കു​ക​യും പ​ത്രോ​സ് ജോ​ണി​നെ ക​ണ്ടെ​ത്തി അ​റ​സ്റ്റ് ചെ​യ്യു​ക​യു​മാ​യി​രു​ന്നു.

പെ​രു​നാ​ട് പോ​ലീ​സ് ഇ​ന്‍​സ്പെ​ക്ട​ര്‍ ജി. ​വി​ഷ്ണു​വി​ന്‍റെ മേ​ല്‍​നോ​ട്ട​ത്തി​ല്‍ പോ​ലീ​സ് സ​ബ് ഇ​ന്‍​സ്പെ​ക്ട​ര്‍​മാ​രാ​യ കു​രു​വി​ള സ​ക്ക​റി​യ, അ​ച്ച​ന്‍​കു​ഞ്ഞ്, എ​സ്‌സിപിഒ, ​പ്ര​സാ​ദ്, സിപിഒ​മാ​രാ​യ വി​ജേ​ഷ്, അ​ക്ഷ​യ് വേ​ണു, അ​ന​ന്തു എ​ന്നി​വ​ര​ട​ങ്ങി​യ സം​ഘ​മാ​ണ് കേ​സ് അ​ന്വേ​ഷി​ക്കു​ന്ന​ത്. പ്ര​തി​യെ കോ​ട​തി​യി​ല്‍ ഹാ​ജ​രാ​ക്കി റി​മാ​ന്‍​ഡ് ചെ​യ്തു

Related posts

Leave a Comment