സൂക്ഷിച്ചാൽ ദുഃഖിക്കേണ്ട… വ്യാ​ജ ട്രേ​ഡിം​ഗ് ആ​പ്പ്: യു​വാ​വി​ന് 27 ല​ക്ഷം ന​ഷ്‌ടമാ​യി

വ്യാ​ജ ട്രേ​ഡിം​ഗ് ആ​പ്പി​ല്‍ കു​ടു​ങ്ങി കൊ​ച്ചി​യി​ല്‍ യു​വാ​വി​ന് 27 ല​ക്ഷം രൂ​പ ന​ഷ്‌​ട​മാ​യി. ക​ലൂ​ര്‍ സ്വ​ദേ​ശി​യാ​യ 25കാ​ര​ന്‍റെ പ​രാ​തി​യി​ല്‍ എ​റ​ണാ​കു​ളം നോ​ര്‍​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്ത് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.

സു​ബ്ര​നീ​ര്‍ ബാ​ന​ര്‍​ജി, സു​ജ​ന്‍ ര​ക്ഷി​ത്, ബ​സു എ​ന്നി​വ​രെ പ്ര​തി​ചേ​ര്‍​ത്താ​ണു കേ​സെ​ടു​ത്തി​ട്ടു​ള്ള​ത്. മൂ​വ​രും കോ​ല്‍​ക്ക​ത്ത സ്വ​ദേ​ശി​ക​ളാ​ണെ​ന്നാ​ണു വി​വ​രം.

ജൂ​ണ്‍ 17നാ​ണ് പ്ര​തി​ക​ള്‍ പ​രാ​തി​ക്കാ​ര​നെ സ​മൂ​ഹ​മാ​ധ്യ​മം വ​ഴി സ​മീ​പി​ക്കു​ന്ന​ത്. പോ​പ്പീ​വേ​ള്‍​ഡ് എ​ന്ന വെ​ബ്സൈ​റ്റ് വ​ഴി ട്രേ​ഡ് ചെ​യ്താ​ല്‍ നി​ക്ഷേ​പ​ത്തി​ന് വ​ലി​യ ലാ​ഭം ന​ല്‍​കാ​മെ​ന്നു വി​ശ്വ​സി​പ്പി​ച്ചാ​യി​രു​ന്നു ത​ട്ടി​പ്പ്. അ​ന്നു​ത​ന്നെ 1600 യു​എ​സ് ഡോ​ള​റും 22ന് ​വീ​ണ്ടും 6500 യു​എ​സ് ഡോ​ള​റും നി​ക്ഷേ​പി​ച്ചു.

പ്ര​തി​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തി​യ വെ​ബ്സൈ​റ്റി​ലെ അ​ക്കൗ​ണ്ടി​ല്‍ യു​വാ​വി​ന്‍റെ നി​ക്ഷേ​പം ഓ​രോ ദി​വ​സ​വും കൂ​ടി​വ​രു​ന്ന​താ​യും കാ​ണി​ച്ചി​രു​ന്നു. പി​ന്നീ​ട് യു​വാ​വി​ന്‍റെ അ​മ്മ​യു​ടെ ബാ​ങ്ക് അ​ക്കൗ​ണ്ടി​ല്‍​നി​ന്ന് 27 ല​ക്ഷം രൂ​പ സു​ജ​ന്‍ ര​ക്ഷി​തി​ന്‍റെ അ​ക്കൗ​ണ്ടി​ലേ​ക്കു കൈ​മാ​റി.

എ​ന്നാ​ല്‍ വാ​ഗ്ദാ​നം ചെ​യ്ത അ​ത്ര​യും ലാ​ഭം ല​ഭി​ക്കാ​തെ വ​ന്ന​തോ​ടെ നി​ക്ഷേ​പം പി​ന്‍​വ​ലി​ക്കാ​ന്‍ ശ്ര​മി​ച്ചെ​ങ്കി​ലും ന​ട​ന്നി​ല്ല. ഇ​ട​പാ​ടു​കാ​രെ ഫോ​ണി​ല്‍ ബ​ന്ധ​പ്പെ​ട്ടെ​ങ്കി​ലും മൊ​ബൈ​ല്‍ ഫോ​ണ്‍ സ്വ​ച്ച് ഓ​ഫാ​യി​രു​ന്നു. ഇ​തോ​ടെ ത​ട്ടി​പ്പ് തി​രി​ച്ച​റി​ഞ്ഞ് പോ​ലീ​സി​നെ സ​മീ​പി​ക്കു​ക​യാ​യി​രു​ന്നു.

Related posts

Leave a Comment