റാന്നി പെരുനാട് പഞ്ചായത്തിലാണ് ശബരിമല വാർഡ്. പഞ്ചായത്തിലെ ഒന്പതാം വാർഡിലാണ് ശബരിമല ഉൾപ്പെടുന്നത്. വോട്ടർമാർ ഏറെയും ശബരിമലയ്ക്കു പുറത്തുള്ളവരാണെങ്കിലും വാർഡിനു ശബരിമലയുടെ പേരാണ്.
അന്പിളി സൂജസ് (കോൺ.), പി.എസ്. ഉത്തമൻ (സിപിഎം), രാജേഷ് (ബിജെപി) എന്നിവരാണ് ഇത്തവണ സ്ഥാനാർഥികൾ.ഏറെയും ആദിവാസികളാണ്. ളാഹ വനംവകുപ്പ് ചെക്ക്പോസ്റ്റിനു താഴെ ഹാരിസൺ പ്ലാന്റേഷന്റെ കൈതത്തോട്ടം തുടങ്ങുന്ന ഭാഗം മുതൽ സന്നിധാനംവരെ റോഡിന്റെ ഒരുവശമാണ് ശബരിമല വാർഡ്. 48 കിലോമീറ്ററാണ് നീളമെങ്കിലും 683 വോട്ടർമാരെ ഉള്ളൂ.
സംസ്ഥാനത്തു തന്നെ ഏറ്റവും ദൈർഘ്യമുള്ള വാർഡാണിത്. ശബരിമല വാർഡിൽ വോട്ടെടുപ്പ് ദിവസം ജോലി ചെയ്യുന്ന എണ്ണായിരത്തോളം ആളുകൾക്ക് വോട്ട് ചെയ്യാനാകില്ലെന്ന വിഷമവും ഉണ്ട്. ശബരിമല ഡ്യൂട്ടിയിലുള്ളവർക്ക് സ്വന്തം നാട്ടിൽ പോയി വോട്ട് ചെയ്യാൻ കഴിയുന്നില്ലെന്നതാണ് പ്രശ്നം.

