വി​ശാ​ലി​ന്‍റെ വി​ശാ​ല​മ​ന​സ്; ത​ൻ​വി​ക്ക് തി​രി​ച്ചുകി​ട്ടി​യ​ത് നാ​ലു​മാ​സം മു​മ്പ് ന​ഷ്ട​പ്പെ​ട്ട സ്വ​ർ​ണ​മാ​ല

കാ​യം​കു​ളം: പു​തു​പ്പ​ള്ളി സി​എ​സ്ഐ പ​ള്ളി​യി​ൽ ക​ഴി​ഞ്ഞ ഓ​ഗ​സ്റ്റി​ൽ ന​ട​ന്ന ക​ല്യാ​ണ​ത്തി​ൽ പ​ങ്കെ​ടു​ക്ക​വേ ന​ഷ്ട​മാ​യ സ്വ​ർ​ണ​മാ​ല നാ​ലു മാ​സ​ങ്ങ​ൾ​ക്കു ശേ​ഷം സി​എം​എ​സ് ഹൈ​സ്കൂ​ൾ മൈ​താ​ന​ത്തുനി​ന്ന് തി​രി​കെ ല​ഭി​ച്ചു.

പു​തു​പ്പ​ള്ളി സി​എം​എ​സ് ഹൈ​സ്കൂ​ൾ ഏ​ഴാം ക്ലാ​സ് വി​ദ്യാ​ർ​ഥി വി​ശാ​ലി​നാ​ണ് മാ​ല ല​ഭി​ച്ച​ത് . ഒ​രു പ​വ​ൻ തൂ​ക്ക​മു​ള്ള മാ​ല വി​ശാ​ൽ, സ്കൂ​ൾ ഹെ​ഡ്മാ​സ്റ്റ​ർ ജി​ബി ഏ​ബ്ര​ഹാം ജോ​ർ​ജി​നെ ഏ​ൽ​പ്പി​ച്ചു.


അ​ധ്യാ​പ​ക​രു​ടെ അ​ന്വേ​ഷ​ണ​ത്തി​ൽ ഈ ​സ്കൂ​ളി​ലെ പൂ​ർ​വവി​ദ്യാ​ർ​ഥി​യാ​യ അ​ന​ന്തു​വി​ന്‍റെ മ​ക​ൾ ത​ൻ​വി​യു​ടേ​താ​ണ് മാ​ല എ​ന്ന് തി​രി​ച്ച​റി​യു​ക​യും ത​ൻ​വി​യു​ടെ മു​ത്ത​ശി വി​ദ്യാ​ല​യ​ത്തി​ലെ​ത്തി സ്വ​ർ​ണ​മാ​ല ഏ​റ്റു​വാ​ങ്ങു​ക​യും ചെ​യ്തു. സ്കൂ​ളി​ൽ പ്ര​ത്യേ​ക അ​സം​ബ്ലി കൂ​ടി വി​ശാ​ലി​നെ അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു.

Related posts

Leave a Comment