സ്പെയിൻ: സ്പാനിഷ് ലാ ലിഗയിൽ ഡിപോർട്ടീവോ ആൽവ്സിനെ ഒന്നിനെതിരേ രണ്ട് ഗോളുകൾക്ക് പരാജയപ്പെടുത്തി റയൽ മാഡ്രിഡ്. സൂപ്പർ താരങ്ങളായ കിലിയൻ എംബപ്പെയും റോഡ്രിഗോയുമാണ് റയലിനായി വല കുലുക്കിയത്.
24-ാം മിനിറ്റിൽ എംബപ്പെയാണ് ആദ്യ ഗോൾ നേടിയത്. 68-ാം മിനിറ്റിൽ കാർലോസ് വിസെന്റെ ആൽവ്സിനെ ഒപ്പമെത്തിച്ചു. 76-ാം മിനിറ്റിൽ റയലിനായി റോഡ്രിഗോ വിജയ ഗോൾ നേടി.
17 മത്സരങ്ങളിൽനിന്ന് 12 ജയവും മൂന്ന് സമനിലയും രണ്ട് തോൽവിയുമായി 39 പോയിന്റുള്ള റയൽ പോയിന്റ് പട്ടികയിൽ രണ്ടാമതാണ്. 17 മത്സരങ്ങളിൽ നിന്ന് 43 പോയിന്റുള്ള ബാഴ്സലോണയാണ് ഒന്നാമത്.
മറ്റ് മത്സരങ്ങളിൽ സെവില്ല എതിരില്ലാത്ത നാല് ഗോളുകൾക്ക് റയൽ ഒവീഡിയോയെയും സെൽറ്റ വിഗോ 2-0ന് അത്ലറ്റിക് ക്ലബ്ബിനെയും പരാജയപ്പെടുത്തി. ലവന്റെ- വില്ലാറയൽ മത്സരം മാറ്റിവച്ചിരുന്നു.
