മോ​ദി​യും പി​ണ​റാ​യി​യും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ൾ; കേ​ര​ള​ത്തി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ന്നെ​ന്ന് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ

ക​ണ്ണൂ​ർ: കേ​ന്ദ്രം ഭ​രി​ക്കു​ന്ന മോ​ദി​യും സം​സ്ഥാ​നം ഭ​രി​ക്കു​ന്ന പി​ണ​റാ​യി വി​ജ​യ​നും ഒ​രേ തൂ​വ​ൽ പ​ക്ഷി​ക​ളാ​ണെ​ന്നും ജ​ന​വി​രു​ദ്ധ സ​ർ​ക്കാ​രു​ക​ളെ താ​ഴെ​യി​റ​ക്ക​ണ​മെ​ന്നും മു​ൻ കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ. കേ​ര​ള സ്റ്റേ​റ്റ് സ​ർ​വീ​സ് പെ​ൻ​ഷ​നേ​ഴ്സ് അ​സോ​സി​യേ​ഷ​ൻ ക​ണ്ണൂ​ർ​ജി​ല്ലാ വാ​ർ​ഷി​ക കൗ​ൺ​സി​ൽ ജ​വ​ഹ​ർ ലൈ​ബ്ര​റി ഹാ​ളി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

പി​ണ​റാ​യി മോ​ദി​യി​ലേ​ക്കു​ള്ള പാ​ല​മാ​ണ്. മോ​ദി സ​ർ​ക്കാ​രി​ന്‍റേ​തി​നു സ​മാ​ന​മാ​യ ഭ​ര​ണ​മാ​ണ് പി​ണ​റാ​യി സ​ർ​ക്കാ​രി​ന്‍റേ​തും. കേ​ര​ള​ത്തി​ൽ നി​യ​മ​വാ​ഴ്ച ത​ക​ർ​ന്നി​രി​ക്കു​ന്നു. സ​ത്രീ​ക​ൾ അ​തി​ക്ര​മ​ങ്ങ​ൾ​ക്കി​ര​യാ​കു​ന്നു, സാ​ധാ​ര​ക്കാ​ർ, ജീ​വ​ന​ക്കാ​ർ, അ​ധ്യാ​പ​ക​ർ, സ​ർ​വീ​സ് പെ​ൻ​ഷ​ൻ​കാ​ർ എ​ന്നി​വ​രു​ടെ അ​വ​കാ​ശ​ങ്ങ​ളും ആ​വ​ശ്യ​ങ്ങ​ളും സ​ർ​ക്ക​ർ അ​വ​ഗ​ണി​ക്കു​ക​യാ​ണെ​ന്നും മു​ല്ല​പ്പ​ള്ളി പ​റ​ഞ്ഞു.

കെ​എ​സ്എ​സ്പി എ ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് കെ.​മോ​ഹ​ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.​സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റ് എം.​പി വേ​ലാ​യു​ധ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. വൈ​സ് പ്ര​സി​ഡ​ന്‍റ് പി.​സി വ​ർ​ഗീ​സ്, സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​രാ​മ​കൃ​ഷ്ണ​ൻ, ര​വീ​ന്ദ്ര​ൻ കൊ​യ്യോ​ട​ൻ, ജി​ല്ലാ സെ​ക്ര​ട്ട​റി പി ​സു​ഖ​ദേ​വ​ൻ, ട്ര​ഷ​റ​ർ എം.​പി കൃ​ഷ്ണ​ദാ​സ്, വ​നി​താ ഫോ​റം ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ഡോ.​വി.​എ​ൻ ര​മ​ണി എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment