കൊച്ചി: കേരള ബ്ലാസ്റ്റേഴ്സ് ആരാധകരുടെ ഹീറോയും ടീമിന്റെ ക്യാപ്റ്റനുമായ അഡ്രിയാൻ ലൂണ ടീം വിട്ടു. വായ്പാടിസ്ഥാനത്തില്‍ താരത്തെ കൈമാറിയതായി ബ്ലാസ്റ്റേഴ്സ് സ്ഥിരീകരിച്ചു. ഒരു വര്‍ഷത്തേക്കാണ് കരാര്‍. ഏത് ടീമിലേക്കാണ് ലൂണ മാറിയതെന്ന് ബ്ലാസ്റ്റേഴ്സ് വ്യക്തമാക്കിയിട്ടില്ല. ഇന്തൊനേഷ്യന്‍ ക്ലബ്ബില്‍ താരം ചേരുമെന്നാണ് സൂചന.
ഉറുഗ്വേ താരമായ ലൂണയ്ക്ക് 2027 വരെ ബ്ലാസ്റ്റേഴ്സുമായി കരാറുണ്ട്. മഞ്ഞപ്പടയുടെ ഏറ്റവും പ്രധാനപ്പെട്ട താരമാണ് 33 കാരനായ അഡ്രിയാൻ ലൂണ. 87 മത്സരങ്ങൾ ബ്ലാസ്റ്റേഴ്സിനായി കളിച്ച ലൂണ 15 ഗോളുകളും നേടിയിട്ടുണ്ട്. ലൂണയുടെ കൂടുമാറ്റത്തില്‍ അഖിലേന്ത്യാ ഫുട്ബോള്‍ ഫെഡറേഷനെ വിമര്‍ശിച്ച് ആരാധകര്‍ രംഗത്തെത്തി.
