ചിങ്ങവനം: സീരിയൽ നടൻ ഓടിച്ച കാറിടിച്ച് പരിക്കേറ്റ ലോട്ടറി വിൽപനക്കാരൻ ചികിത്സയിലിരിക്കെ മരിച്ചു. തമിഴ്നാട് സ്വദേശി തങ്കരാജ് ആണ് മരിച്ചത്.
ഒരാഴ്ച മുൻപ് നാട്ടകം കോളജ് ജംഗ്ഷന് സമീപം എംസി റോഡിലാണ് അപകടം നടന്നത്. ഉപ്പും മുളകും താരം സിദ്ധാർഥ് പ്രഭു ഓടിച്ച കാറാണ് അപകടത്തിനിടയാക്കിയത്.
സംഭവത്തെത്തുടർന്ന് നാട്ടുകാർ നടനെ പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. മൃതദേഹം മെഡിക്കൽ കോളജ് മോർച്ചറിയിലേക്ക് മാറ്റി.
