കൊച്ചി: എറണാകുളം പനങ്ങാടില്‍ യുവാവിനെ വാക്കത്തി കൊണ്ട് അയല്‍വാസി വെട്ടിപ്പരിക്കേല്‍പ്പിച്ചു. പനങ്ങാട് നടുത്തുരുത്തി റോഡ് സതീശന്റെ മകന് സരൂപി് (36) നാണ് വെട്ടേറ്റത്. സംഭവത്തില്‍ അയല്‍വാസി നടത്തുരുത്തി റോഡ് നടുത്തുരുത്തി പത്മനാഭന്റെ മകന് വിപിന്‍ദാസ് (49) നെ പനങ്ങാട് പോലീസ് കസ്റ്റഡിയിലെടുത്തു.
ഞായറാഴ്ച രാത്രി 11.30 യോടെ വീടിന് മുന്നിലായിരുന്നു ആക്രമണം.തലയ്ക്ക് ഗുരുതരമായി പരുക്കേറ്റ സരൂപ് നെട്ടൂരിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. മുന്‍പുണ്ടായ അടിപിടിക്കേസിലെ പ്രതിയാണ് വെട്ടേറ്റ സരൂപ്. ആ കേസിലെ പരാതിക്കാരനായിരുന്നു വിപിന്‍ദാസ്.
