പ​ഴു​ത് 23ന് ​തി​യ​റ്റ​റു​ക​ളി​ലേ​ക്ക്

സ്റ്റാ​ലി​ൻ ജി. ​അ​ല​ക്സാ​ണ്ട​ർ, അ​ക്ബ​ർ എ​ന്നി​വ​ർ ര​ചി​ച്ച് സം​വി​ധാ​നം ചെ​യ്യു​ന്ന പ​ഴു​ത് എ​ന്ന ചി​ത്രം കൊ​ട്ട​ക എ​ന്‍റ​ർ​ടെ​യ്ൻ​മെ​ന്‍റ്സി​ന്‍റെ ബാ​ന​റി​ൽ ഐ​ശ്വ​ര്യ സു​ഭാ​ഷ്, സു​ഭാ​ഷ് ബാ​ബു എ​ന്നി​വ​ർ നി​ർ​മി​ക്കു​ന്നു.

ഡൈ​സ​ൺ തോ​മ​സ്, മോ​ബി​ൻ, നി​ള, നി​ൻ​സി, സ്റ്റാ​ലി​ൻ ജി. ​അ​ല​ക്സാ​ണ്ട​ർ, അ​ലീ​ന, വി​ഷ്ണു,റെ​ജി, അ​നൂ​പ്,അ​മീ​ർ എ​ന്നി​വ​ർ പ്ര​ധാ​ന ക​ഥാ​പാ​ത്ര​ങ്ങ​ളെ അ​വ​ത​രി​പ്പി​ക്കു​ന്നു. ഡി​ഒ​പി മി​ഥു​ൻ, എ​ഡി​റ്റ​ർ സ​ജി, സം​ഗീ​തം ഫൈ​സ​ൽ, ലി​റി​ക്സ് – യാ​സി​ർ പു​തു​ക്കാ​ട്, കു​ന്ന​ത്തൂ​ർ ജ​യ​പ്ര​കാ​ശ്, പാ​ടി​യി​രി​ക്കു​ന്ന​ത് നി​തി​ൻ കെ. ​ശി​വ.

ശാ​ന്ത​വും മ​നോ​ഹ​ര​വു​മാ​യ റി​സോ​ർ​ട്ടി​ൽ ന​ട​ക്കു​ന്ന ഒ​രു അ​പ്ര​തീ​ക്ഷി​ത മ​ര​ണം. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ത് ആ​ത്മ​ഹ​ത്യ​യെ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു. എ​ന്നാ​ൽ കേ​സി​ലെ ചി​ല സൂ​ക്ഷ്മ​മാ​യ വൈ​രു​ധ്യ​ങ്ങ​ൾ ലോ​ക്ക​ൽ പോ​ലീ​സി​ന്‍റെ ശ്ര​ദ്ധ പി​ടി​ച്ചു​പ​റ്റു​ന്നു. അ​വി​ടെ​നി​ന്നാ​ണ് അ​ന്വേ​ഷ​ണം പു​തി​യ വ​ഴി​ത്തി​രി​വി​ലേ​ക്ക് ക​ട​ക്കു​ന്ന​ത്. കേ​സി​ന്‍റെ സ​ങ്കീ​ർ​ണ​ത വ​ർ​ധി​ച്ച​തോ​ടെ ഡി​ജി​പി​യു​ടെ പ്ര​ത്യേ​ക അ​ന്വേ​ഷ​ണ സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ൾ രം​ഗ​ത്തെ​ത്തു​ന്നു.

ഇ​ത് യ​ഥാ​ർ​ത്ഥ​ത്തി​ൽ കൊ​ല​പാ​ത​ക​മാ​ണോ? അ​ല്ലെ​ങ്കി​ൽ കൃ​ത്യ​മാ​യി ആ​സൂ​ത്ര​ണം ചെ​യ്ത ഒ​രു ആ​ത്മ​ഹ​ത്യ​യോ? സ​ത്യം തേ​ടു​ന്ന ഈ ​അ​ന്വേ​ഷ​ണ​ത്തി​ലൂ​ടെ മ​നു​ഷ്യ മ​ന​സി​ലെ ഇ​രു​ണ്ട പൊ​രു​ളു​ക​ളും അ​ധി​കാ​ര​വും ബ​ന്ധ​ങ്ങ​ളും ഒ​ളി​പ്പി​ച്ചു​വെ​ച്ച പ​ഴു​തു​ക​ളും പ​തി​യെ വെ​ളി​പ്പെ​ടു​ന്നു.

ഒ​രു മ​ര​ണ​ത്തി​ന്‍റെ പി​ന്നി​ലെ സ​ത്യം ക​ണ്ടെ​ത്താ​ൻ ന​ട​ക്കു​ന്ന തീ​വ്ര​വും യാ​ഥാ​ർ​ഥ്യ​ബോ​ധ​മു​ള്ള ഒ​രു ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​ൻ ത്രി​ല്ല​റു​മാ​ണ് പ​ഴു​ത് എ​ന്ന ചി​ത്രം. അ​സോ​സി​യേ​റ്റ് ഡ​യ​റ​ക്ട​ർ പ്ര​ദീ​ഷ് ഉ​ണ്ണി കൃ​ഷ്ണ​ൻ, അ​സി​സ്റ്റ​ന്റ് ഡ​യ​റ​ക്ടേ​ഴ്സ് ആ​ൽ​ബ​ർ​ട്ട്, ആ​ദി​ത്യ​ൻ, തോ​മ​സ്, ബി​ജു, വി​ഷ്ണു എം. ​നാ​യ​ർ, കാ​സ്റ്റി​ങ് ഡ​യ​റ​ക്ട​ർ ലാ​ലു, അ​സി​സ്റ്റ​ന്‍റ് കാ​മ​റ​മാ​ൻ – വി​ഷ്ണു, ജം​ഷീ​ർ, മ​നു ചെ​മ്മാ​ട്, സ​ഞ്ജു വി​ൽ​സ​ൺ, വി​ജീ​ഷ് വാ​സു​ദേ​വ്, സൗ​ണ്ട് എ​ൻ​ജി​നീ​യ​ർ നി​ഷാ​ദ്, കോ​സ്റ്റ്യൂം -രാ​ജീ​വ്‌, മേ​ക്ക​പ്പ് അ​നി​ൽ നേ​മം, മേ​ക്ക​പ്പ് അ​സി​സ്റ്റ​ന്‍റ് രാ​ജേ​ഷ് പാ​ല​ക്കാ​ട്‌, ര​ജ​നി അ​ജ്നാ​സ്, ആ​ർ​ട്ട്‌ സെ​യ്ത്, സൗ​ണ്ട് മി​ക്സിം​ഗ് വി​ജ​യ് സൂ​ര്യ വി.​ബി., ഡി ​ഐ ബി​ബി​ൻ വി​ശ്വ​ൽ ഡോ​ൻ​സ്, പ്രൊ​ഡ​ക്ഷ​ൻ ക​ൺ​ട്രോ​ള​ർ സി​ബി പി​ള്ളൈ, ബി​ജി​എം ശ്രീ​നാ​ഥ്, പ​ബ്ലി​സി​റ്റി ഡി​സൈ​ൻ വി​ഷ്ണു രാം​ദാ​സ്, ഡി​സ്ട്രി​ബ്യൂ​ഷ​ൻ ത​ന്ത്ര മീ​ഡി​യ, പി​ആ​ർ​ഒ എം. ​കെ. ഷെ​ജി​ൻ.

Related posts

Leave a Comment