നിരവധി ഹിറ്റ് സിനിമകൾ മലയാളത്തിന് സമ്മാനിച്ച സംവിധായകനാണ് ഷാജി കൈലാസ്. ഇപ്പോൾ ഫീൽഡ് ഔട്ട് ആയി എന്ന തരത്തിലുള്ള ട്രോളുകളാണ് അദ്ദേഹത്തെ തേടി എത്തുന്നത്. ട്രോളുകളോടുള്ള ഷാജി കൈലാസിന്റെ പ്രതികരണമാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
മകൻ റുഷിൻ ഷാജി കൈലാസിന്റെ യൂട്യൂബ് ചാനലിൽ പുതിയവ്ലോഗിൽ സംസാരിക്കുന്നതിനിടയ്ക്കാണ് അദ്ദേഹത്തിന്റെ പ്രതികരണം. ട്രോളുകൾ ഉണ്ടെങ്കിലേ നമ്മൾ ഇവിടെ ഉണ്ടെന്ന് ആളുകൾ അറിയുകയുള്ളൂ. അതിൽ സന്തോഷം മാത്രമാണ് തോന്നിയിട്ടുള്ളതെന്ന് ഷാജി കൈലാസ് പറഞ്ഞു.
ഇവനൊക്കെ പടം എടുക്കാൻ അറിയുമോ എന്നുവരെ ചോദിച്ചിട്ടുണ്ട്. എന്റെ തൊഴിലിൽ ഞാൻ അഡ്ജസ്റ്റ് ചെയ്തു പോകുന്നു. ഇയാൾ ഔട്ട് ഡേറ്റഡ് അല്ലെ എന്ന് ചോദിക്കുന്ന ആളുകളുമുണ്ട്. ഔട്ട് ഡേറ്റഡ് ആയിരിക്കാം നമ്മൾ പഴയ ആളല്ലേ എന്നാണ് ഞാൻ അതിന് പറയുന്നതെന്ന് ഷാജി കൈലാസ് പറഞ്ഞു.
