കൊല്ലം സുധി വാഹനാപകടത്തില്‍ മരണപ്പെട്ടതിനു പിന്നാലെയാണ് ഭാര്യ രേണു സുധി സമൂഹ മാധ്യമങ്ങളില്‍ സജീവമായി തുടങ്ങിയത്. റീലുകളിലൂടെയും ഷോർട് ഫിലിംസിലൂടെയുമെല്ലാം രേണു പ്രേക്ഷക മനസിൽ ഇടം തേടി. രണ്ടാമത് വിവാഹം ചെയ്യുമോ എന്ന ആരാധകരുടെ ചോദ്യത്തിനു രേണു നൽകിയ മറുപടിയാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്.
‘‘മൂന്നാമത്തെ കല്യാണം എന്നാണ് ആളുകള്‍ പറയുന്നത്. അങ്ങനെയെങ്കിൽ അങ്ങനെ. ഇപ്പോഴും ഞാൻ കൊല്ലം സുധി എന്ന അതുല്യ കലാകാരന്റെ ഭാര്യയാണ്. അസാധ്യ കലാകാരനും നല്ലൊരു ഭർത്താവും ആയിരുന്നു അദ്ദേഹം. മറ്റൊരാൾ വിവാഹം കഴിച്ചാൽ മാത്രമേ പേരിനൊപ്പമുള്ള സുധി എന്നത് മാറ്റു എന്ന് രേണു വ്യക്തമാക്കി.
‘സുധി ചേട്ടന്റെ നിയമപരമായിട്ടുള്ള ഒരേയൊരു ഭാര്യ ഞാൻ ആണ്. ഇനി എപ്പോഴെങ്കിലും മറ്റൊരാളുടെ ഭാര്യ ആയാൽ ഞാൻ സുധി ചേട്ടന്റെ പേര് എന്റെ പേരിൽ നിന്ന് മാറ്റും. എന്റെ കഴുത്തിൽ മറ്റൊരാൾ താലിയോ മിന്നോ അല്ലെങ്കിൽ മെഹറോ ചാർത്തിയാൽ ഞാൻ പേര് മാറ്റും. അത് വരെ ആരൊക്കെ തലകുത്തി നിന്നാലും രേണു സുധി ആ പേര് മാറ്റില്ല എന്നും രേണു പറഞ്ഞു.
തട്ടമിട്ട രേണുവിനെ കാണാൻ സാധ്യതയുണ്ടെന്ന് പറഞ്ഞല്ലോ എന്ന് മറ്റൊരു ചടങ്ങിൽ ഓൺലൈൻ മാധ്യമങ്ങൾ ചോദിച്ചപ്പോൾ ‘ചിലപ്പോൾ കാണാനായേക്കും, 85 ശതമാനം, അല്ലെങ്കിൽ 90 ശതമാനം സാധ്യതയുണ്ട്’ എന്നാണ് രേണു സുധി മറുപടി നൽകിയത്.
