ന്യൂഡൽഹി: എഐ ഉച്ചകോടിയിലെത്തുന്ന 40ലധികം രാജ്യങ്ങളിലെ പ്രതിനിധികൾക്ക് ഇന്ത്യയുടെ തദ്ദേശീയ ഡിജിറ്റൽ പേമെന്റ് സംവിധാനമായ യുപിഐ അവതരിപ്പിച്ചു നാഷണൽ പേമെന്റ് കോർപറേഷൻ ഓഫ് ഇന്ത്യ (എൻപിസിഐ).
ഇന്ത്യക്കാർ യുപിഐ സംവിധാനമുപയോഗിക്കുന്നതുപോലെ തന്നെ പ്രതിനിധികൾക്കും സ്കാൻ ചെയ്ത് ഉടനടി പണമയയ്ക്കാൻ ‘യുപിഐ വണ്‍ വേൾഡ് വാലറ്റ്’ എന്ന സംവിധാനമാണ് എൻപിസിഐ അവതരിപ്പിച്ചിരിക്കുന്നത്. പുത്തൻ സംവിധാനത്തിലൂടെ അന്താരാഷ്ട്ര പ്രതിനിധികൾക്ക് ഇന്ത്യയുടെ ബാങ്ക് അക്കൗണ്ടോ മൊബൈൽ നന്പറോ ഇല്ലാതെതന്നെ യുപിഐ സംവിധാനങ്ങൾ ഉപയോഗിക്കാൻ കഴിയും.
