കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ 17 കാ​രി​യെ പീ​ഡി​പ്പി​ച്ച കേസ്; റി​ട്ടയേർഡ് അധ്യാപകൻ അ​റ​സ്റ്റി​ൽ

കാ​ക്ക​യ​ങ്ങാ​ട്: കൗ​ൺ​സി​ലിം​ഗി​നെ​ത്തി​യ 17 കാ​രി​യെ വീ​ട്ടി​ൽ വ​ച്ച് പീ​ഡി​പ്പി​ക്കാ​ൻ ശ്ര​മി​ച്ച റി​ട്ട. അ​ധ്യാ​പ​ക​നാ​യ മോ​ട്ടി​വേ​ഷ​ൻ സ്പീ​ക്ക​ർ അ​റ​സ്റ്റി​ൽ. മു​ഴ​ക്കു​ന്ന് എ​ട​ത്തൊ​ട്ടി കൊ​ട്ട​യാ​ടി​ലെ കെ.​സി. ഷാ​ജു​വി​നെ​യാ​ണ് (59) മു​ഴ​ക്കു​ന്ന് പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്ത​ത്.

മ​ട്ട​ന്നൂ​ർ കോ​ട​തി​യി​ൽ ഹാ​ജ​രാ​ക്കി​യ ഇ​യാ​ളെ റി​മാ​ൻ​ഡ് ചെ​യ്തു. എ​ച്ച്എ​സ്എ​സ് പ്രി​ൻ​സി​പ്പ​ലാ​യി റി​ട്ട​യ​ർ ചെ​യ്ത പ്ര​തി ഹ​യ​ർ സെ​ക്ക​ൻ​ഡ​റി വ​കു​പ്പ് ക​രി​യ​ർ ഗൈ​ഡ​ൻ​സ് ആ​ൻ​ഡ് അ​ഡോ​ള​സ​ന്‍റ് കൗ​ൺ​സ​ലിം​ഗ് സ്റ്റേ​റ്റ് ഫാ​ക്ക​ൽ​റ്റി​യാ​യി​രു​ന്നു.

വി​ര​മി​ച്ച ശേ​ഷ​വും ക​ണ്ണൂ​ർ ജി​ല്ല​യി​ൽ വി​ദ്യാ​ഭ്യാ​സ വ​കു​പ്പി​ന് വേ​ണ്ടി ബോ​ധ​വ​ത്ക​ര​ണ ക്ലാ​സു​ക​ളും കൗ​ൺ​സി​ലിം​ഗും ന​ട​ത്തു​ന്നു​ണ്ട്.

Related posts

Leave a Comment