കോ​ർ​പ​റേ​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യാ​ൻ; ക​ണ്ണൂ​രി​ലു​മു​ണ്ട് പ​ഴ​കി​ദ്ര​വി​ച്ച കെ​ട്ടി​ട​ങ്ങ​ൾ

ക​ണ്ണൂ​ർ: കോ​ഴി​ക്കോ​ട് വ​ലി​യ​ങ്ങാ​ടി​യി​ൽ കോ​ർ​പ​റേ​ഷ​ൻ കെ​ട്ടി​ട​ത്തി​ന്‍റെ സ്ലാ​ബ് ത​ക​ർ​ന്നു വീ​ണ് നാലുപേ​രു​ടെ ജീ​വ​ൻ ന​ഷ്‌​ട​മാ​യ പ​ശ്ചാ​ത്ത​ല​ത്തി​ൽ ക​ണ്ണൂ​ർ ന​ഗ​ര​ത്തി​ലു​മു​ണ്ട് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​യ കെ​ട്ടി​ട​ങ്ങ​ൾ. ഏ​തു സ​മ​യ​വും ത​ക​ർ​ന്നു വീ​ഴാ​മെ​ന്ന അ​വ​സ്ഥ​യി​ലാ​ണ് ക​ണ്ണൂ​ർ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ന​ഗ​ര​മ​ധ്യ​ത്തി​ലെ ചി​ല കെ​ട്ടി​ട​ങ്ങ​ൾ.

കാ​ൽ​ടെ​ക്സ് ജം​ഗ്ഷ​നി​ലെ കോ​ർ​പ​റേ​ഷ​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള ഷോ​പ്പിം​ഗ് കോം​പ്ല​ക്സ് അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.ഇ​വി​ടെ പ്ര​വ​ർ​ത്തി​ച്ചു പോ​ന്നി​രു​ന്ന സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ​യു​ടെ സി​വി​ൽ സ്റ്റേ​ഷ​ൻ ശാ​ഖ കെ​ട്ടി​ട​ത്തി​ന്‍റെ അ​പ​ക​ടാ​വ​സ്ഥ​യെ പ്ര​വ​ർ​ത്ത​നം മ​റ്റൊ​രി​ട​ത്തേ​ക്ക് മാ​റ്റി. ഏ​താ​നും ആ​ഴ്ച​ക​ൾ​ക്കു മു​ന്പ് കെ​ട്ടി​ട​ത്തി​ന്‍റെ കോ​ൺ​ക്രീ​റ്റ് ഭാ​ഗ​ങ്ങ​ൾ വീ​ണ് നി​ർ​ത്തി​യി​ട്ട കാ​ർ ത​ക​ർ​ന്നി​രു​ന്നു.

ഇ​തി​ന്‍റെ താ​ഴ​ത്തെ നി​ല​യി​ലു​ള്ള സ്ഥാ​പ​ന​ങ്ങ​ളും ഒ​ഴി​വാ​ക്കി​യി​ട്ടു​ണ്ട്. എ​ന്നാ​ൽ, സ​മീ​പ​ത്ത് ത​ട്ടു​ക​ട​ക​ൾ ഉ​ൾ​പ്പെ​ടെ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. ഏ​തു​നേ​ര​ത്തും ഇ​വി​ടെ ആ​ളു​ക​ളും ഉ​ണ്ടാ​കാ​റു​ണ്ട്. മു​നി​സി​പ്പ​ൽ സ്റ്റേ​ഡി​യം ഷോ​പ്പിം​ഗ് കോം​പ്ല​ക്സി​ന്‍റെ സീ​ലിം​ഗു​ക​ൾ ത​ക​ർ​ന്നു വീ​ഴു​ന്ന​തും പ​തി​വാ​ണ്.
ക​ണ്ണൂ​ർ പ​ഴ​യ ബ​സ് സ്റ്റാ​ൻ​ഡ് ഷോ​പ്പിം​ഗ് കോം​പ്ല​ക്സും അ​പ​ക​ടാ​വ​സ്ഥ​യി​ലാ​ണ്.

Related posts

Leave a Comment