5 പ​ന്ത് വി​ക്ക​റ്റ്: ച​രി​ത്രം കു​റി​ച്ച് ബ്രെ​റ്റ് റാ​ന്‍​ഡ​ല്‍

നേ​പ്പി​യ​ര്‍: ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റി​ന്‍റെ 254 വ​ര്‍​ഷ​ത്തെ ച​രി​ത്ര​ത്തി​നി​ടെ ആ​ദ്യ​മാ​യി ഒ​രു താ​രം തു​ട​ര്‍​ച്ച​യാ​യ അ​ഞ്ച് പ​ന്തി​ല്‍ വി​ക്ക​റ്റ് വീ​ഴ്ത്തി. ന്യൂ​സി​ല​ന്‍​ഡ് ആ​ഭ്യ​ന്ത​ര ഫ​സ്റ്റ് ക്ലാ​സ് ക്രി​ക്ക​റ്റ് ടൂ​ര്‍​ണ​മെ​ന്‍റാ​യ പ്ല​ങ്ക​റ്റ് ഷീ​ല്‍​ഡി​ല്‍ സെ​ന്‍​ട്ര​ല്‍ ഡി​സ്ട്രി​ക്റ്റി​ന്‍റെ ബ്രെ​റ്റ് റാ​ന്‍​ഡ​ലാ​ണ് അ​ത്യ​പൂ​ര്‍​വ ച​രി​ത്രം സ്വ​ന്ത​മാ​ക്കി​യ​ത്. നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റി​ന് എ​തി​രാ​യ മ​ത്സ​ര​ത്തി​ല്‍ ഫാ​സ്റ്റ് ബൗ​ള​റാ​യ ബ്രെ​റ്റ് റാ​ന്‍​ഡ​ല്‍ 11 ഓ​വ​റി​ല്‍ 25 റ​ണ്‍​സ് വ​ഴ​ങ്ങി ഏ​ഴ് വി​ക്ക​റ്റ് സ്വ​ന്ത​മാ​ക്കി.

സെ​ന്‍​ട്ര​ല്‍ ഡി​സ്ട്രി​ക്റ്റി​ന്‍റെ ഒ​ന്നാം ഇ​ന്നിം​ഗ്‌​സ് സ്‌​കോ​റാ​യ 373ന് ​എ​തി​രേ, ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​നാ​യി ക്രീ​സി​ല്‍ എ​ത്തി​യ​പ്പോ​ഴാ​യി​രു​ന്നു നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റി​നെ റാ​ന്‍​ഡ​ല്‍ എ​റി​ഞ്ഞി​ട്ട​ത്. 82 റ​ണ്‍​സി​ല്‍ ഒ​ന്നാം ഇ​ന്നിം​ഗ്‌​സി​ല്‍ പു​റ​ത്താ​യ നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റ് ഫോ​ളോ ഓ​ണ്‍ വ​ഴ​ങ്ങി.

ര​ണ്ടാം​ദി​നം അ​വ​സാ​നി​ക്കു​മ്പോ​ള്‍ ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ അ​ഞ്ച് വി​ക്ക​റ്റ് ന​ഷ്ട​ത്തി​ല്‍ 162 റ​ണ്‍​സ് നോ​ര്‍​ത്തേ​ണ്‍ ഡി​സ്ട്രി​ക്റ്റ് നേ​ടി​യി​ട്ടു​ണ്ട്. ര​ണ്ടാം ഇ​ന്നിം​ഗ്‌​സി​ല്‍ റാ​ന്‍​ഡ​ലി​ന് വി​ക്ക​റ്റ് വീ​ഴ്ത്താ​ന്‍ സാ​ധി​ച്ചി​ല്ല.

Related posts

Leave a Comment