ഇ​ട​തു ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രേ വി​ധി​യെ​ഴു​ത​ണം; കേ​ര​ളം ഒ​രു ഓ​ള്‍​ഡേ​ജ് ഹോം ​ആ​യി മാ​റ​രു​തെ​ന്ന് ശ​ശി ത​രൂ​ര്‍

തൊ​ടു​പു​ഴ: കേ​ര​ള​ത്തി​ന്‍റെ വി​ക​സ​ന​ത്തെ പി​ന്നോ​ട്ട​ടി​ക്കു​ന്ന ഇ​ട​തു ദു​ര്‍​ഭ​ര​ണ​ത്തി​നെ​തി​രേ വി​ധി​യെ​ഴു​താ​ന്‍ എ​ല്ലാ​വ​രും ത​യാ​റാ​ക​ണ​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം​പി. യു​ഡി​എ​ഫ് സ്ഥാ​നാ​ര്‍​ഥി അ​പു ജോ​ണ്‍ ജോ​സ​ഫി​ന്‍റെ വ​ണ്ണ​പ്പു​റം പ​ഞ്ചാ​യ​ത്തി​ലെ പ​ര്യ​ട​ന​ത്തി​ന്‍റെ സ​മാ​പ​ന സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

നീ​തി ആ​യോ​ഗി​ന്‍റെ പു​തി​യ ക​ണ​ക്കു​ക​ള്‍ പ്ര​കാ​രം ഇ​ന്ത്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 18 സം​സ്ഥാ​ന​ങ്ങ​ളി​ല്‍ 15-ാം സ്ഥാ​ന​മാ​ണ് ഇ​ന്ന് കേ​ര​ള​ത്തി​നു​ള്ള​ത്. എ​ന്നാ​ല്‍ ഇ​വി​ടെ​നി​ന്നു യു​വാ​ക്ക​ളെ​ല്ലാം നാ​ടു​വി​ട്ടു​പോ​കു​ന്ന സ്ഥി​തി​യാ​ണു​ള്ള​ത് .

കേ​ര​ളം ഒ​രു ഓ​ള്‍​ഡേ​ജ് ഹോം ​ആ​യി മാ​റ​രു​ത്. ഈ ​അ​വ​സ്ഥ​യ്ക്ക് മാ​റ്റ​മു​ണ്ടാ​ക​ണ​മെ​ന്നും അ​തി​നാ​യി യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ര​ണ​മെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ഡീ​ന്‍ കു​ര്യാ​ക്കോ​സ് എം​പി, സി.​പി. മാ​ത്യു, എം.​ജെ. ജേ​ക്ക​ബ്, ഷീ​ല സ്റ്റീ​ഫ​ന്‍, അ​മ്പി​ളി ജേ​ക്ക​ബ്, ജോ​ണ്‍ നെ​ടി​യ​പാ​ല, ജാ​ഫ​ര്‍​ഖാ​ന്‍ മു​ഹ​മ്മ​ദ്, പി.​എ​സ്. ഷം​സു​ദീ​ന്‍, ബ്ലെ​യ്‌​സ് ജി. ​വാ​ഴ​യി​ല്‍, പി.​എം. അ​ബ്ബാ​സ്, ഇ​ന്ദു സു​ധാ​ക​ര​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

Related posts

Leave a Comment