‘അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ച്ച് വ​ന്ന​തൊ​ന്നു​മാ​യി​രു​ന്നി​ല്ല, പ​ക്ഷേ അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി’: അ​ന​ന്യ

അഭിനയ രംഗത്തേക്ക് എങ്ങനെയാണ് എത്തിയതെന്ന് പറഞ്ഞിരിക്കുകയാണ് അനന്യ. അ​ഭി​ന​യി​ക്ക​ണം എ​ന്നാ​ഗ്ര​ഹി​ച്ച് വ​ന്ന​തൊ​ന്നു​മാ​യി​രു​ന്നി​ല്ല. അ​ഭി​ന​യി​ക്കാ​ന്‍ അ​വ​സ​രം കി​ട്ടി. എ​ന്നാ​ല്‍ ചെ​യ്തു നോ​ക്കാം എ​ന്നു​വ​ച്ച് വ​ന്ന​താ​ണ്. ന​ല്ലൊ​രു ബാ​ന​റി​നൊ​പ്പം ചെ​യ്യാ​നാ​യ​തെ​ന്ന​ത് എ​ന്‍റെ ഭാ​ഗ്യ​മാ​യി കാ​ണു​ന്നു. ഒ​രു പു​തു​മു​ഖം എ​ന്ന ഫീ​ല്‍ ഇ​ല്ലാ​തെ​യാ​ണ് ആ​ദ്യ​മാ​യി കാ​മ​റ​യ്ക്കു മു​ന്നി​ല്‍ നി​ന്ന​ത്.

ഭ​യ​ങ്ക​ര ഫ്രീ​യാ​ണ് വി​കെ​പി. ഫ്ര​ണ്ട്‌​ലി​യു​മാ​യി​രു​ന്നു. ഇ​പ്പോ​ഴും മ​റ​ക്കാ​നാ​വാ​ത്ത ഒ​ത്തി​രി നി​മി​ഷ​ങ്ങ​ളു​ണ്ട്. ആ​ദ്യ ഷോ​ട്ടി​ന് വി​ളി​ച്ച​തൊ​ക്കെ ഞാ​ന്‍ ഇ​പ്പോ​ഴും ഓ​ര്‍​ത്തി​രി​ക്കു​ന്നു​ണ്ട്. ആ​ദ്യം സ്‌​ക്രി​പ്റ്റ് ത​ന്ന് വാ​യി​ച്ചു​കൊ​ണ്ടി​രി​ക്കു​മ്പോ​ഴാ​ണ് വി​കെ​പി വി​ളി​ച്ച് സീ​ന്‍ എ​ന്താ​ണെ​ന്നു പ​റ​ഞ്ഞു​ത​ന്ന​ത്. അ​തു ക​ഴി​ഞ്ഞ​പ്പോ​ള്‍ കൈ​യ​ടി​ച്ചി​രു​ന്നു.

ടെ​ന്‍​ഷ​നൊ​ന്നും വ​രാ​തെ​യി​രി​ക്കാ​ന്‍ വേ​ണ്ടി എ​ന്നെ ന​ല്ല കം​ഫ​ര്‍​ട്ടാ​ക്കി​യി​രു​ന്നു. അ​റി​യാ​തെ വ​ന്നു ചെ​യ്ത സം​ഭ​വ​മാ​യി​രു​ന്നു ആ​ദ്യ​ത്തേ​ത്. കാ​മ​റ​യ്ക്കു​മു​ന്നി​ല്‍ ആ​ദ്യ​മാ​യി ക​ര​ഞ്ഞ​തും പോ​സി​റ്റീ​വി​ലാ​യി​രു​ന്നു. ഭ​ര്‍​ത്താ​വ് മ​രി​ച്ച് വീ​ട്ടി​ലേ​ക്ക് കൊ​ണ്ടു​വ​ന്ന​പ്പോ​ള്‍ അ​മ്മാ​യി​അ​മ്മ എ​ന്നെ ഭ​യ​ങ്ക​ര​മാ​യി​ട്ട് ചീ​ത്ത പ​റ​യു​ന്നു​ണ്ടാ​യി​രു​ന്നു.

അ​ന്ന് എ​ന്നോ​ട് ആ​രും മി​ണ്ടാ​തെ, ദേ​ഷ്യ​ത്തോ​ടെ​യൊ​ക്കെ​യാ​യി​രു​ന്നു നി​ന്നി​രു​ന്ന​ത്. ഒ​രു​പാ​ട് സം​സാ​രി​ക്കു​ന്ന​യാ​ളാ​ണ് ഞാ​ന്‍. മി​ണ്ടാ​ന്‍ ചെ​ല്ലു​മ്പോ​ള്‍ വി​കെ​പി വ​രെ മാ​റി​പ്പോ​വു​മാ​യി​രു​ന്നു. ഇ​തെ​ന്താ​ണ് എ​ല്ലാ​വ​രും ഇ​ങ്ങ​നെ എ​ന്ന ടെ​ന്‍​ഷ​നി​ലാ​യി​രു​ന്നു ഞാ​ന്‍. ഈ​യൊ​രു ഫീ​ലി​ന് വേ​ണ്ടി​യാ​ണ് ന​മ്മ​ള്‍ ഇ​ങ്ങ​നെ മി​ണ്ടാ​തി​രു​ന്ന​തെ​ന്നാ​യി​രു​ന്നു ആ ​സീ​ന്‍ ക​ഴി​ഞ്ഞ​പ്പോ​ള്‍ അ​വ​ര്‍ പ​റ​ഞ്ഞ​ത് എ​ന്ന് അ​ന​ന്യ‌‌ പ​റ​ഞ്ഞു.

Related posts

Leave a Comment