ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​ന്ന​ത് ഒ​ഴി​വാ​ക്ക​ണം; അ​പേ​ക്ഷ​യു​മാ​യി കോ​ട​തി​യി​ൽ നീ​ര​വ് മോ​ദി

ല​ണ്ട​ൻ: ഇ​ന്ത്യ​യ്ക്ക് കൈ​മാ​റു​ന്ന​ത് ഒ​ഴി​വാ​ക്കാ​ൻ പ​ഞ്ചാ​ബ് നാ​ഷ​ണ​ൽ ബാ​ങ്ക് ത​ട്ടി​പ്പു​ക്കേ​സി​ലെ പ്ര​തി നീ​ര​വ് മോ​ദി യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ കോ​ട​തി​ക്ക് അ​പേ​ക്ഷ ന​ൽ​കി.

പി​ടി​കി​ട്ടാ​പ്പു​ള്ളി​യാ​യ നീ​ര​വ് മോ​ദി​യെ ഇ​ന്ത്യ​യ്ക്കു കൈ​മാ​റു​ന്ന​തി​നു​ള്ള അ​വ​സാ​ന​വ​ട്ട ന​ട​പ​ടി​ക​ൾ​ക്കാ​യി സി​ബി​ഐ സം​ഘം ല​ണ്ട​നി​ലെ​ത്തി​യ​തി​നു പി​ന്നാ​ലെ​യാ​ണ് നീ​ക്കം.

ഇ​ന്ത്യ​യ്ക്ക് കൈ​മാ​റ​ണ​മെ​ന്ന വി​ധി പു​നഃ​പ​രി​ശോ​ധി​ക്ക​ണ​മെ​ന്ന നീ​ര​വ് മോ​ദി​യു​ടെ അ​പ്പീ​ൽ മാ​ർ​ച്ച് 25ന് ​ല​ണ്ട​ൻ ഹൈ​ക്കോ​ട​തി ത​ള്ളി​യി​രു​ന്നു. ഇ​തേ​ത്തു​ട​ർ​ന്നാ​ണ് സി​ബി​ഐ ന​ട​പ​ടി​ക​ൾ വേ​ഗ​ത്തി​ലാ​ക്കി​യ​ത്.

എ​ന്നാ​ൽ യൂ​റോ​പ്യ​ൻ മ​നു​ഷ്യാ​വ​കാ​ശ കോ​ട​തി​യി​ൽ അ​പേ​ക്ഷ ന​ൽ​കി​യ​തോ​ടെ നീ​ര​വ് മോ​ദി​ക്ക് ഉ​ട​നെ ല​ണ്ട​ൻ വി​ടാ​നാ​കി​ല്ലെ​ന്നാ​ണ് വി​വ​രം.

Related posts

Leave a Comment