റാങ്കിംഗിലും സൈനയെ മറികടന്ന് സിന്ധു

sp-sindhuന്യൂഡല്‍ഹി: ലോക ബാഡ്മിന്റണ്‍ റാങ്കിംഗില്‍ സൈന നേഹ് വാളിനെ ഒളിമ്പിക് വെള്ളി മെഡല്‍ ജേതാവ് പി.വി സിന്ധു മറികടന്നു. വ്യാഴാഴ്ച പുറത്തിറക്കിയ പുതിയ റാങ്കിംഗില്‍ സൈന ആദ്യ പത്തില്‍നിന്നും പിന്തള്ളപ്പെട്ടപ്പോള്‍ സിന്ധു പത്തിലേക്ക് പ്രവേശിച്ചു. സൈന 11 –ാം സ്ഥാനത്തും സിന്ധു ഒമ്പതാമതുമാണ്. ചൈന ഓപ്പണിലെ കിരീടം നേട്ടമാണ് സിന്ധുവിനെ ആദ്യ പത്തിലെത്തിച്ചത്. രണ്ടു സ്ഥാനങ്ങള്‍ മെച്ചപ്പെടുത്തിയാണ് സിന്ധു പട്ടികയില്‍ മുകളിലേക്ക് കയറിയത്.

എന്നാല്‍ എട്ടുവര്‍ഷത്തിനിടെ ആദ്യമായി സൈനയ്ക്ക് ആദ്യ പത്തില്‍നിന്നും പുറത്തിറങ്ങേണ്ടിവന്നു. അഞ്ചു പടികളാണ് സൈനയ്ക്കു താഴേക്കു ഇറങ്ങേണ്ടിവന്നത്. പരിക്കിനെ തുടര്‍ന്ന് ഒളിമ്പിക്‌സിനു ശേഷം വിശ്രമത്തിലായിരുന്ന സൈന, ചൈന ഓപ്പണിലാണ് തിരിച്ചെത്തിയത്. എന്നാല്‍ ആദ്യ റൗണ്ടില്‍ പുറത്താകുകയും ചെയ്തു. ഇതാണ് റാങ്കിംഗില്‍ താഴേയ്ക്കുള്ള വീഴ്ചയ്ക്കു കാരണമായത്.

Related posts