കണക്കില്‍പ്പെടാത്ത നിക്ഷേപത്തിന് 50 ശതമാനം നികുതി, കാല്‍ഭാഗം നാലുകൊല്ലത്തേക്ക് നിരോധിക്കും, പിടികൂടിയാല്‍ 90 ശതമാനവും സര്‍ക്കാരിലേക്ക്, കള്ളപ്പണത്തിനെതിരായ നീക്കം ശക്തമാക്കി മോദി സര്‍ക്കാര്‍

narendra-modi-makes-independence-day-speechകള്ളപ്പണത്തിനെതിരേ വീണ്ടും ശക്തമായ നടപടികളുമായി കേന്ദ്രസര്‍ക്കാര്‍. വെള്ളിയാഴ്ച്ച രാത്രി ചേര്‍ന്ന മന്ത്രിസഭയോഗത്തിലാണ് തീരുമാനമെടുത്തത്. അസാധു നോട്ടുകളുടെ നിക്ഷേപത്തിന് കണക്കില്ലെങ്കില്‍ ഈടാക്കുക 50 ശതമാനം പിഴയാകും. അതായത് നിക്ഷേപിക്കുന്നതിന്റെ പകുതി തുക. 25 ശതമാനം നാലുവര്‍ഷത്തേക്ക് മരവിപ്പിക്കുകയും ചെയ്യും.

ഫലത്തില്‍ അനധികൃതമായ നിക്ഷേപമായി ഒരു ലക്ഷം രൂപ അക്കൗണ്ടിലിട്ടാല്‍ തിരിച്ചെടുക്കാനാകുന്നത് വെറും 25 ലക്ഷം രൂപമാത്രം. നിക്ഷേപത്തിന്റെ ഉറവിടം വെളിപ്പെടുത്താതിരിക്കുകയും കള്ളത്തരം ആദായനികുതിവകുപ്പ് തെളിയിക്കുകയും ചെയ്താല്‍ നികുതിയും പിഴയുമടക്കം സര്‍ക്കാരിലേക്ക് പോകും. ഈ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തി ആദായനികുതി നിര്‍ദേശങ്ങള്‍ ഭേദഗതി ചെയ്യും.

Related posts