തെലുങ്കിലും പുലിമുരുകന്റെ വേട്ട

pulimuruganമലയാളക്കരയ്ക്ക് ആദ്യത്തെ നൂറ് കോടിയും 125 കോടിയും സമ്മാനിച്ച പുലിമുരുകന്‍ തെലുങ്ക് സംസാരിക്കാ നിറങ്ങിയപ്പോഴും ആരാധകര്‍ പ്രതീക്ഷിച്ചതും വന്‍ വിജയം. പ്രതീക്ഷകളെയെല്ലാം മന്യം പുലി കാത്തെന്നാണ് ആദ്യ റിപ്പോര്‍ട്ടുകള്‍ നല്‍കുന്ന വിവരം. ആന്ധ്രയിലും തെലുങ്കാനയിലുമായി 350 തിയറ്ററുകളിലാണ് ചിത്രം റിലീസ് ചെയ്തത്. മൊഴിമാറ്റ ചിത്രം ഇത്രയും തിയറ്ററുകളില്‍ റിലീസ് ചെയ്യുന്നത് ഇതാദ്യമായാണ്. തെലുങ്ക് പറഞ്ഞ പുലിമുരുകന് ആദ്യ ദിവസം മികച്ച പ്രതികരണമാണ് ആന്ധ്രയില്‍ നിന്നും തെലുങ്കാനയില്‍ നിന്നും ലഭിക്കുന്നത്. മിക്കയിടത്തും തിയറ്ററുകള്‍ ഹൗസ് ഫുള്ളാണ്. ചിത്രത്തിലെ ആക്്ഷന്‍ രംഗങ്ങള്‍ക്കും മോഹന്‍ലാലിന്റെ പ്രകടന ത്തിനും മികച്ച പ്രതികരണമാണ് ലഭിച്ചിരി ക്കുന്നത്.

അടുത്ത ദിവസങ്ങളിലേക്കുമുള്ള ടിക്കറ്റുകള്‍ വരെ ബുക്ക് ചെയ്താണ് ആരാധകര്‍ മന്യം പുലിക്കായി കാത്തി രിക്കുന്നത്. തിരക്കുകാരണം പല തിയറ്റ റുകളിലും പ്രത്യേക ഷോയും നടത്തുന്നുണ്ട്.ജനതാ ഗാരേജിന് ശേഷം മോഹന്‍ലാല്‍ തെലുങ്കില്‍ മറ്റൊരു വന്‍ വിജയം സൃഷ്ടിച്ചി രിക്കുകയാണെന്ന് തന്നെയാണ് തെലുങ്ക് സിനിമാ ലോക ത്തുനിന്നു ലഭിക്കുന്ന വിവരം. മലയാളം പതിപ്പ് 125 കോടി നേടിയെങ്കില്‍ തെലുങ്ക് പതിപ്പ് ഉടന്‍ തന്നെ 150 കോടി കടക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ജനതാ ഗാരേജിന് ശേഷം മോഹന്‍ലാലിന് തെലുങ്കിലുള്ള ആരാധകരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ധനവ് ഉണ്ടായിരുന്നു.

ഇതും മന്യം പുലിയുടെ വിജയത്തിന് നിര്‍ണാ യകമായിട്ടുണ്ട്. തെലുങ്ക് പ്രേക്ഷകര്‍ക്കായി പുലിമുരുകനിലെ മുരുകന്റെ പേര് കുമാര്‍ എന്ന് മാറ്റിയിട്ടുണ്ട്.
മോഹന്‍ലാല്‍ തന്നെ യാണ് കുമാറിന് ശബ്ദം നല്‍കിയിരിക്കുന്നത്. ജനതാ ഗാരേജില്‍ മറ്റൊരാളായിരുന്നു മോഹന്‍ലാലിന് ശബ്ദം നല്‍കിയത്.

Related posts