ഹാര്‍ബര്‍ ജീവനക്കാരനെ കൊലപ്പെടുത്തിയ കേസ് : വിചാരണ അടുത്തയാഴ്ച

KLM-CRIMEകൊല്ലം: തുറമുഖ വകുപ്പു ജീവനക്കാരന്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ് വകുപ്പിന്റെ തങ്കശേരിയിലെ കോട്ടേഴ്‌സില്‍ കൊലചെയ്യപ്പെട്ട കേസിന്റെ വിചാരണ ഒന്നിന് കൊല്ലം അഡീഷണല്‍  സെഷന്‍സ് കോടതി  ജഡ്ജി  അഷീദ.എഫ് മുമ്പാകെ ആരംഭിക്കും. 2012 മേയ് ഒമ്പത് രാത്രി 10.30 ന് ഹാര്‍ബര്‍ എഞ്ചിനിയറിംഗ്  ഡിപ്പാര്‍ട്ട്‌മെന്റിന്റെ കൊല്ലം പുന്നത്തല തങ്കശേരി ലൈറ്റ് ഹൗസ് റോഡില്‍ ഹാര്‍ബര്‍ എഞ്ചിനിയറിംഗ്  ഡിപ്പാര്‍ട്ടുമെന്റ് വക ഡ്യൂപഌക്‌സ് കോട്ടേഴ്‌സില്‍ ആണ് ജീവനക്കാരന്‍ കൊലചെയ്യപ്പെട്ടത്.

കരുനാഗപ്പള്ളി ആലപ്പാട് അഴീക്കല്‍ കുന്നേല്‍വീട്ടില്‍ അനില്‍ (39) ആണ് മരണപ്പെട്ടത്.  മയ്യനാട്  ധവളകുഴിയില്‍ സുനാമി ഫഌറ്റില്‍ താമസിക്കുന്ന ഹൈദര്‍ ഫാറൂക്ക് (25) കൊല്ലം വടക്കേവിള പീപ്പിള്‍സ് നഗര്‍-181-ല്‍ പ്രിയന്‍ (27) വടക്കേവിള പട്ടത്താനം നീതി നഗര്‍71ല്‍ വിഷ്ണു (24),  വടക്കേവിള ഐക്യ നഗര്‍ -68ല്‍ വിളയില്‍ വീട്ടില്‍ സഞ്ജു എന്നുവിളിക്കുന്ന നഹാസ് (25) എന്നിവരാണ് കേസിലെ ഒന്നു മുതല്‍  നാല് വരെയുള്ള പ്രതികള്‍.

സ്വവര്‍ഗരതിയില്‍ തല്‍പ്പരനായ അനിലുമായി  ബന്ധമുണ്ടായിരുന്ന  ഒന്നാം പ്രതി ഫാറൂഖ്, അനിലിന്  എച്ച്‌ഐവി രോഗബാധയുണ്ടെന്നും അത് മറച്ചു വച്ച് വേണ്ടത്ര മുന്‍കരുതലുകള്‍ ഇല്ലാതെ താനുമായി സ്വവര്‍ഗ രതിയില്‍ ഏര്‍പ്പെട്ടതില്‍ തനിക്ക് രോഗം പകര്‍ന്നിരിക്കാമെന്നുള്ള തെറ്റിദ്ധാരണയിലുള്ള വിരോധം ആണ് കൊലപാതകത്തില്‍ കലാശിച്ചത്.സംഭവദിവസം ദിവസം രാത്രി 10.30 ന് അനില്‍ താമസിക്കുന്ന കോട്ടേഴ്‌സില്‍ എത്തി അനിലുമായി പ്രകൃതി വിരുദ്ധ ലൈംഗിക പ്രവര്‍ത്തികളില്‍ ഏര്‍പ്പെട്ടശേഷം പ്രതികള്‍ പിച്ചാത്തിയും മറ്റ് ആയുധങ്ങളും ഉപയോഗിച്ച് കഴുത്ത് അറുത്ത് പരിക്കേല്‍പ്പിക്കുകയും മരണം സംഭവിക്കുകയുമായിരുന്നു.

അനിലിന്റെ 1250 രൂപ അടങ്ങിയ പേഴ്‌സ്, എടിഎം കാര്‍ഡ്, ലാപ്‌ടോപ്പ്, രണ്ട് മൊബൈല്‍ ഫോണുകള്‍, കാമറ, ഇന്‍ഡക്ഷന്‍കുക്കര്‍ എന്നിവ കവര്‍ച്ച ചെയ്യുകയും ചെയ്തുവെന്നാണ് പ്രോസിക്യൂഷന്‍ കേസ്.ദൃക്‌സാക്ഷികള്‍ ആരുംതന്നെയില്ലാത്ത കേസില്‍ 66 സാക്ഷികളാണ് ഉള്ളത്. പൂര്‍ണമായും ശാസ്ത്രീയ തെളിവുകളാണ് പോലീസ് കോടതിയില്‍ ഹാജരാക്കിയിട്ടുള്ളത്. കേസിലെ രണ്ടും മൂന്നും നാലും അഞ്ചും സാക്ഷികളുടെ മൊഴികള്‍ കൊല്ലം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് പ്രസന്ന ഗോപന്‍  ക്രിമിനല്‍ നടപടി നിയമം 164-ാം വകുപ്പും പ്രകാരം  രേഖപ്പെടുത്തിയിരുന്നു.

പള്ളിത്തോട്ടം  പോലീസ് രിജസ്റ്റര്‍ ചെയ്ത കേസില്‍ അന്വേഷണം നടത്തി പ്രതികള്‍ക്കെതിരെ കുറ്റപത്രം ഹാജരാക്കിയത് കൊല്ലം ഈസ്റ്റ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടറായിരുന്ന വി. സുഗതന്‍ ആയിരുന്നു.   പ്രോസിക്യൂഷനു വേണ്ടി   പബ്ലിക് പ്രോസിക്യൂട്ടര്‍  അഡ്വ: കൊട്ടിയം.എന്‍.അജിത് കുമാര്‍ ഹാജരാകും.

Related posts