ഡോക്ടര്‍ മുത്തശ്ശിയ്ക്ക് വയസ് 89! ദിവസേന ചെയ്യുന്നത് നാല് ശസ്ത്രക്രിയകള്‍; മുത്തശ്ശിയുടെ വിജയ രഹസ്യങ്ങള്‍ അറിയാം

uyrurപ്രായത്തിന് തടയാനും തടുക്കാനും കഴിയാത്തതായി പലതുമുണ്ട് ലോകത്തില്‍. ഇക്കൂട്ടത്തില്‍ ഒന്നാണ് നമ്മുടെ ആഗ്രഹങ്ങളും സ്വപ്‌നങ്ങളും. പ്രായം എന്നത് വെറും സംഖ്യ മാത്രമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുന്ന ചിലരുണ്ട്. റഷ്യക്കാരിയായ അല്ല ഇല്ലായിനിഷ്യ ലെവുഷ്‌കിനയെ പോലെ ചില ആളുകള്‍. പേരുപോലെതന്നെ അത്ഭുതകരമാണ് ഇവരുടെ ജീവിതവും പ്രവര്‍ത്തനങ്ങളും. ലോകത്തിലെ തന്നെ ഏറ്റവും പ്രായം കൂടിയ ശസ്ത്രക്രിയാ വിദഗ്ധയാണ് മേര്‍പ്പറഞ്ഞ വ്യക്തി.

3CB92DA900000578-4180646-Surrounded_by_her_surgical_colleagues_and_working_on_a_patient_i-a-3_1485967232741

89ാം വയസ്സിലും പ്രതിദിനം നാലു ശസ്ത്രക്രിയകളാണ് അല്ല നടത്തുന്നത്. റഷ്യയുടെ തലസ്ഥാന നഗരമായ മോസ്‌കോയിലെ റൈസാന്‍ ആശുപത്രിയിലാണ് ഇവര്‍ ജോലി ചെയ്യുന്നത്. ഡോക്ടര്‍ എന്നത് കേവലം ഒരു തൊഴില്‍ മേഖല അല്ലെന്നും അതൊരു ജീവിതരീതിയാണെന്നുമാണ് അല്ലയുടെ അഭിപ്രായം. ഭിന്നശേഷിക്കാരനായ അനന്തരവനും എട്ട് പൂച്ചക്കുട്ടികള്‍ക്കും ഒപ്പമാണ് അവിവാഹിതയായ അല്ലയുടെ താമസം. 1950 മുതലാണ് അല്ല ശസ്ത്രക്രിയകള്‍ ചെയ്തു തുടങ്ങുന്നത്. അതായത് 67 വര്‍ഷത്തെ അനുഭവജ്ഞാനമുള്ള ശസ്ത്രക്രിയാ വിദഗ്ധയാണ് ഇവരെന്നു ചുരുക്കം.

uru

പതിനായിരത്തിലധികം ശസ്ത്രക്രിയകളാണ് അല്ല ഇതിനോടകം ചെയ്തിട്ടുള്ളത്. അതില്‍ ഒന്നില്‍പ്പോലും അല്ലയ്ക്ക് ചെറിയ പിഴവ് പോലും സംഭവിച്ചിട്ടുമില്ല. മാത്രമല്ല 30 വര്‍ഷം എയര്‍ മെഡിക്കല്‍ സര്‍വീസില്‍ ജോലി ചെയ്ത പരിചയവും അല്ലയ്ക്കുണ്ട്. റഷ്യയിലെ ഏറ്റവും മികച്ച ഡോക്ടര്‍ക്കുള്ള പുരസ്‌കാരവും അല്ലയ്ക്ക് ലഭിച്ചിട്ടുണ്ട്. എന്താണ് ആരോഗ്യത്തിന്റെ രഹസ്യമെന്നു ചോദിച്ചപ്പോള്‍ ‘ഒരുപാടു ചിരിക്കും ഒരുപാട് കരയും പിന്നെ നന്നായി ഭക്ഷണം കഴിക്കും’ എന്നായിരുന്നു അല്ലയുടെ മറുപടി. ഈ ജോലി എനിക്ക് അത്രമേല്‍ പ്രിയപ്പെട്ടതാണ്. മാത്രമല്ല വിരമിച്ച ശേഷം പ്രത്യേകിച്ചെന്തെങ്കിലും ചെയ്യാനും ഞാന്‍ ആഗ്രഹിക്കുന്നില്ല. കാരണം ഈ ജോലി ചെയ്യാതെ ജീവിക്കുക എന്നതിനേക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുകയില്ല. അല്ല കൂട്ടിച്ചേര്‍ക്കുന്നു.

3CB9A8C700000578-4180646-The_surgeon_still_has_time_to_file_her_paperwork_on_time_in_betw-a-19_1485967233754

Related posts