ബോളിവുഡ് ചലച്ചിത്ര ലോകത്തെ സൂപ്പര്‍ ജോഡികളായ രണ്‍ബീര്‍ കപൂറും കത്രീന കെയ്ഫും തമ്മില്‍ ഇപ്പോള്‍ നല്ല രസത്തിലല്ല എന്നാണു കേള്‍ക്കുന്നത്. ഇരുവരുടെയും പ്രണയം തകര്‍ന്നു എന്നും കേള്‍ക്കുന്നു.
രണ്‍ബീറുമായുള്ള ബന്ധം വേര്‍പിരിഞ്ഞാല്‍ നഷ്ടം സംഭവിക്കാ ന്‍ പോകുന്നത് കത്രീന കെയ്ഫിനാ ണത്രേ. കോടികളുടെ നഷ്ടമാണ് കത്രീനയ്ക്ക് ഉണ്ടാകുന്നതെന്ന വാര്‍ത്തയാണ് ഇപ്പോള്‍ ബോളിവുഡിലെ ചര്‍ച്ചാ വിഷയം. ഒരു പരസ്യവുമായി ബന്ധപ്പെട്ടാണ് കത്രീനയ്ക്ക് ഇങ്ങനെയൊരു വന്‍നഷ്ടം ഉണ്ടായിരിക്കുന്നത്. ഒരു പ്രശസ്ത ഷാംപൂ ബ്രാന്റിന്റെ പരസ്യത്തില്‍ രണ്‍ബീര്‍കത്രീന ജോഡിയെയാണ് പരിഗണി ച്ചത്. ഇരുവരുടെയും പ്രണയം മുതലെടുത്ത് പരസ്യക്കമ്പനികള്‍ കത്രീനയെയും രണ്‍ബീറിനെയും തെരഞ്ഞെടുത്തിരുന്നു. ഉല്‍പന്ന ത്തിനായി കോടികളുടെ കരാറില്‍ ഒപ്പിടുകയും ചെയ്തു.
പ്രണയജോഡികളായ താരങ്ങളെ കൊണ്ട് അഭിനയിപ്പിച്ചാല്‍ പരസ്യത്തിന് അതിന്റേതായ പൂര്‍ണത വരുമെന്നത് കണക്കുകൂട്ടിയാണ് കത്രീനയെയും രണ്‍ബീറിനെയും കമ്പനി തെരഞ്ഞെ ടുത്തത്. എന്നാല്‍, അതിനിടയില്‍ ഇരുവരും പിരിഞ്ഞത് വിനയായി. ഇരുവരും തമ്മിലുള്ള ശത്രുത തങ്ങ ളുടെ ഉല്‍പന്നത്തിന്റെ പ്രചരണ ത്തിന് കോട്ടം തട്ടിക്കുമെന്നാണ് കമ്പനി അധികൃതര്‍ ഇപ്പോള്‍ പറയുന്നത്. കത്രീനയുമായുള്ള കരാറു മായി മുന്നോട്ട് പോകേണ്ടെന്ന തീരുമാനത്തിലാണ് കമ്പനി. രണ്‍ബീറിന്റെ കാര്യത്തില്‍ കമ്പനി ഇതുവരെ ഒരു തീരുമാനവും എടുത്തിട്ടില്ല. അങ്ങനെയാണെങ്കില്‍ കോടികളുടെ നഷ്ടം കത്രീനയ്ക്ക് തന്നെ. അതേസമയം ഇവര്‍ക്ക് പകരം ഭാര്യാഭര്‍ത്താക്കന്മാരായ സെയ്ഫ് അലി ഖാനെയും കരീന കപൂറിനെയും വെച്ച് പരസ്യം ചെയ്യാമെന്നു കമ്പനി ആലോചിക്കുന്നതായും റിപ്പോര്‍ട്ടുകളുണ്ട്.