ബാഹുബലി രണ്ടാം ഭാഗം 2017 ഏപ്രിലില്‍

bahubali-2ബാഹുബലിയുടെ രണ്ടാം ഭാഗത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചു. എസ്.എസ്. രാജമൗലിയുടെ ബാഹുബലി രണ്ടാം ഭാഗം പ്രേക്ഷകര്‍ ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. 2016 അവസാനത്തോടെ ചിത്രം റിലീസ് ചെയ്യുമെന്ന് പറഞ്ഞിരുന്നുവെങ്കിലും പല കാരണങ്ങളാലും ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിവയ്ക്കുകയായിരുന്നു.

കാത്തിരുന്ന് പ്രേക്ഷകരുടെ ക്ഷമ നശിച്ചിരുന്നു.  ഇപ്പോഴിതാ ചിത്രത്തിന്റെ റിലീസ് ഡേറ്റ് പ്രഖ്യാപിച്ചിരിക്കുന്നു. 2017 ഏപ്രില്‍ 14നാണ് ചിത്രം റിലീസ് ചെയ്യുക. കുറച്ച് നാള്‍ കൂടി ക്ഷമയോടെ കാത്തിരിക്കേണ്ടിവരും. ചിത്രത്തിന്റെ ആദ്യ ഭാഗം 2015 ജൂലൈ പത്തിനാണ് തിയറ്ററില്‍ എത്തിയത്. 4,000 തിയറ്ററുകളിലായാണ് ചിത്രം പ്രദര്‍ശിപ്പിച്ചത്. ചിത്രത്തിന്റെ ആദ്യ ഭാഗം ഷൂട്ട് ചെയ്തപ്പോള്‍ തന്നെ രണ്ടാം ഭാഗത്തിന്റെ നാല്‍പ്പത് ശതമാനത്തോളം ചിത്രീകരിച്ചിരുന്നു.

കേരളത്തില്‍ കണ്ണൂരിലും അടുത്തിടെ ഈ ചിത്രത്തിന്റെ ഷൂട്ടിംഗ് നടന്നിരുന്നു. ചിത്രം ഏറ്റവും മികച്ചതായി തന്നെ പ്രേക്ഷകരില്‍ എത്തിക്കാനാണ് സംവിധായകന്‍ എസ്.എസ്. രാജമൗലി ആഗ്രഹിക്കുന്നത്. ആദ്യ ഭാഗത്തിന് ശേഷം ഏറെ പ്രതീക്ഷയോടെയാണ് ചിത്രത്തിന്റെ രണ്ടാം ഭാഗവും പ്രേക്ഷകര്‍ കാത്തിരിക്കുന്നത്. അതുകൊണ്ട് തന്നെ രണ്ടാം ഭാഗം നിരാ ശപ്പെടുത്തി ല്ലെന്നും രാജ മൗലി പറഞ്ഞി രുന്നു.

Related posts