പിഞ്ചോമനയ്ക്ക് കുട്ടിയുടുപ്പുമായി എംഇഎസ് കുരുന്നുകള്‍

ktm-kuttikalമുണ്ടക്കയം: മുണ്ടക്കയം അസീസി ഷെല്‍ട്ടര്‍ ഫോമിലെ എല്ലാവരുടെയും പിഞ്ചോമനയായ മഡോണയ്ക്ക് സമ്മാനങ്ങളുമായി എംഇഎസ് പബ്ലിക് സ്കൂളിലെ കുട്ടികളെത്തി. 19 ദിവസം പ്രായമുള്ള കുട്ടിക്കും അമ്മയ്ക്കുമാണ് മുണ്ടക്കയത്തെ അസീസി ഷെല്‍ട്ടര്‍ ഹോം കഴിഞ്ഞ ദിവസം അഭയം നല്‍കിയത്.ഇതു സംബന്ധിച്ച വാര്‍ത്ത പത്രങ്ങളിലൂടെ അറിഞ്ഞാണ് എംഇഎസ് സ്കൂളിലെ വിദ്യാര്‍ഥികളും അധ്യാപകരും മഡോണയ്ക്ക് കുട്ടിയുടുപ്പും ആവശ്യമായ എല്ലാ സാധനങ്ങളും അമ്മ മഹേശ്വരിക്ക് വസ്ത്രവും നല്‍കിയത്.

മദ്യവും മയക്കുമരുന്നും സംശയരോഗവുമാണ് മഹേശ്വരിയുടെ കുടുംബജീവിതം തകര്‍ത്തത്. ഭര്‍ത്താവിന്റെ മര്‍ദനത്തെ തുടര്‍ന്ന് പൂര്‍ണ ഗര്‍ഭിണിയായ ഇവര്‍ വീടുവിട്ടിറങ്ങുകയായിരുന്നു. തൃശൂരില്‍ ലോട്ടറി വിറ്റ് ജീവിക്കുന്നതിനിടെ മെഡിക്കല്‍ കോളജില്‍ പെണ്‍കുഞ്ഞിനു ജന്മം നല്‍കി. രണ്ട് ദിവസത്തിന് ശേഷം ആശുപത്രിയില്‍ നിന്നു ഡിസ്ചാര്‍ജായി കോട്ടയത്തേക്കു ട്രെയിനില്‍ യാത്ര ചെയ്യുന്നതിനിടെ സംശയം തോന്നിയ സഹയാത്രികര്‍ ചെല്‍ഡ് ലൈനില്‍ അറിയിച്ചതിനെത്തുടര്‍ന്നാണ് പ്രവര്‍ത്തകര്‍ ഇവരെ മുണ്ടക്കയത്തെ അസീസി ഷെല്‍ട്ടര്‍ ഹോമില്‍ എത്തിച്ചത്.

Related posts