കഴിഞ്ഞ വര്‍ഷം ഫെബ്രുവരിയില്‍ സാമൂഹ്യമാധ്യമങ്ങളില്‍ വലിയൊരു ചര്‍ച്ച നടന്നു. ഒരു ചിത്രത്തിലെ ഉടുപ്പിന്റെ നിറത്തെ ചൊല്ലിയായിരുന്നു ചര്‍ച്ച. ചിലര്‍ പറഞ്ഞു അത് കറുപ്പും നീലയുമാണെന്ന് മറ്റ് ചിലര്‍ വെള്ളയും ഗോള്‍ഡനുമാണ് നിറമെന്ന് പറഞ്ഞു. ഏതായാലും ചര്‍ച്ച കടുക്കുകയും ലോകശ്രദ്ധ ആകര്‍ഷിക്കുകയും ചെയ്തു. ഈ സംഭവം കഴിഞ്ഞ് ഒരു വര്‍ഷം തികയുമ്പോള്‍ മറ്റൊരു ചര്‍ച്ചയ്ക്ക് ചൂടേറുകയാണ്.
ഇത്തവണ പ്രതി ഒരു ജാക്കറ്റാണ്. അഡിഡാസിന്റെ ഒരു ജാക്കറ്റാണ് ഇപ്പോള്‍ സാമൂഹ്യമാധ്യമങ്ങളിലെ താരം. ജാക്കറ്റിന്റെ കൃത്യമായ നിറം ഏതാണെന്നാണ് ഇപ്പോള്‍ ചര്‍ച്ച. ഓണ്‍ലൈന്‍ സൈറ്റായ ടംബ്ലറില്‍ നീനയെന്ന യുവതിയാണ് ചിത്രവുമായി രംഗത്തെത്തിയത്. ജാക്കറ്റിന്റെ നിറം ഇന്റര്‍നെറ്റ് ഉപയോക്താക്കളുടെ ചേരിതിരിഞ്ഞ് വാഗ്വാദത്തിന് തിരിതെളിച്ചിരിക്കുകയാണ്. കൃത്യമായ നിറം തിരിച്ചറിയാനാകാതെ അബദ്ധത്തില്‍ ചാടിക്കുന്നുവെന്നതാണ് ചിത്രത്തിന്റെ പ്രത്യേകത. ജാക്കറ്റിന് കറുപ്പ് നിറമാണോ അതോ കടും നില നിറമാണോ എന്നതാണ് സാമൂഹ്യമാധ്യമങ്ങളില്‍ ഉയരുന്ന സംശയം. ഏതായാലും വരുംദിവസങ്ങളില്‍ തര്‍ക്കം മുറുകാന്‍ സാധ്യതയുണ്ട്.