മലിംഗ ട്വന്റി-20 നായകസ്ഥാനം ഒഴിഞ്ഞു

sp-malingaകൊളംബോ: തുടര്‍ച്ചയായി പരിക്ക് അലട്ടുന്ന പേസ് ബൗളര്‍ ലസിത് മലിംഗ ശ്രീലങ്കയുടെ ട്വന്റി-20 ക്യാപ്റ്റന്‍സ്ഥാനം ഒഴിഞ്ഞു. മലിംഗയ്ക്ക് പകരം ഏകദിന-ടെസ്റ്റ് നായകന്‍ ആഞ്ചലോ മാത്യൂസ് ട്വന്റി-20യിലും ലങ്കയെ നയിക്കും. 15ന് തുടങ്ങുന്ന ലോകകപ്പ് ട്വന്റി-20യില്‍ മാത്യൂസ് ടീമിനെ നയിക്കുമെന്നു ലങ്കന്‍ ബോര്‍ഡ് അറിയിച്ചു. കാല്‍മുട്ടിനേറ്റ പരിക്കാണ് മലിംഗയെ അലട്ടുന്നത്. പരിക്ക് മൂലം ലോകകപ്പിലെ ലങ്കയുടെ ആദ്യ മത്സരവും മലിംഗയ്ക്ക് നഷ്ടമാകുമെന്നാണു റിപ്പോര്‍ട്ടുകള്‍. മലിംഗയുടെ നായകത്വത്തിനു കീഴിലാണു കഴിഞ്ഞ തവണ ലങ്ക ലോക ട്വന്റി-20 ജേതാക്കളായത്.

Related posts