തിരുവനന്തപുരം : വിദ്യാർഥിയെ പീഡിപ്പിച്ചതിനു ശേഷം ഗൾഫിലേക്കു മുങ്ങിയ പ്രതിയെ കരമന പോലീസ് അറസ്റ്റ് ചെയ്തു. മണക്കാട് സ്വദേശി സഞ്ജിത് ഹുസൈനാണ് പിടിയിലായത്. ഇയാൾക്കെതിരെ സിറ്റി പോലീസ് ലൂക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. എയർപോർട്ടിൽ വന്നിറങ്ങിയ പ്രതിയെ എയർപോർട്ട് എമിഗ്രേഷൻ വിഭാഗം തടഞ്ഞുവച്ച് കരമന പോലീസിനെ അറിയിക്കുകയായിരുന്നു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. തന്പാനൂർ സിഐ പൃഥ്വിരാജ്, കരമന എസ്ഐമാരായ കെ. ശ്യാം, എം.ജി. ശ്യാം എന്നിവരുടെ നേതൃത്വത്തിലുള്ള സംഘമാണ് പ്രതിയെ പിടികൂടിയത്.
Related posts
ഓരോ ഫയലും ഓരോ ശവപ്പെട്ടിയാകരുത്
ആത്മഹത്യ ഒന്നിനും പരിഹാരമല്ലെന്ന ദിശാബോധം കൊടുക്കുന്നതിനൊപ്പം സർക്കാർ ചെയ്യേണ്ടത് ക്രൂരതയിൽ ആനന്ദിക്കുന്ന ഉദ്യോഗസ്ഥരെ പിരിച്ചുവിടുകയാണ്. ഇത്തരം സാഡിസ്റ്റുകൾ ഇല്ലായിരുന്നെങ്കിൽ പത്തനംതിട്ടയിലെ ഷിജോ...എങ്ങനെ സാധിക്കുന്നെടാ ഊവ്വേ… അറ്റൻഡറായി ജോലി ചെയ്ത പരിചയത്തിൽ 50 സിസേറിയനുകൾ നടത്തി: ഒടുവിൽ വ്യാജഡോക്ടർ കുടുങ്ങി
ഗോഹട്ടി: പത്തുവർഷത്തിനിടെ അന്‍പതിലധികം സിസേറിയൻ ശസ്ത്രക്രിയകൾ നടത്തിയ വ്യാജ ഡോക്ടർ ആസാമിൽ പിടിയിൽ. സിൽച്ചാറിലെ ഒരു സ്വകാര്യാശുപത്രിയിൽ ഡോക്ടറായി നടിച്ച് തട്ടിപ്പ്...സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക തയാറാക്കുന്നു; ശേഖരിക്കുന്നത് 200 കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ വിവരങ്ങൾ; വ്യക്തിപരവും കുടുംബപരവുമായ വിവരം ശേഖരിക്കും
കൊച്ചി: സംസ്ഥാനത്തെ കൊടുംകുറ്റവാളികളായ ഗുണ്ടകളുടെ പട്ടിക പോലീസ് തയാറാക്കുന്നു. 20 പോലീസ് ജില്ലകളിലെയും കുപ്രസിദ്ധരായ ഗുണ്ടകളില്‍ ആദ്യത്തെ 10 പേരുടെ സമ്പൂര്‍ണ...