ആ ചിന്താഗതി മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നു: മാധുരി ദീക്ഷിത്

madhuri-dhethഏതൊരാള്‍ക്കായാലും അവരുടെ  അഭിപ്രായങ്ങള്‍ വെട്ടിത്തുറന്നു പറയാനുള്ള സ്വാതന്ത്ര്യമുണ്ട്. സമൂഹത്തിനുണ്ടാകേണ്ട മാറ്റങ്ങളെക്കുറിച്ച് കഴിഞ്ഞദിവസം നടി മാധുരി ദീക്ഷിത് തന്റെ അഭിപ്രായം പറയുകയുണ്ടായി. ഒരു പൊതു ചടങ്ങില്‍ വച്ചായിരുന്നു നടിയുടെ അഭിപ്രായപ്രകടനം.

സ്ത്രീകളെക്കുറിച്ച് മോശം ചിന്താഗതികള്‍ വച്ചുപുലര്‍ത്തുന്നത് മാറ്റേണ്ട കാലം കഴിഞ്ഞിരിക്കുന്നുവെന്നാണ് നടി പറഞ്ഞത്. വിദ്യാഭ്യാസം അത്യാവശ്യമാണെന്നും അതുവഴി മാത്രമേ മാറ്റങ്ങള്‍ ഉണ്ടാക്കാന്‍ സാധിക്കുകയുള്ളുവെന്നും  മാധുരി അഭിപ്രായപ്പെട്ടു.

Related posts