പെരുമ്പാവൂര്‍: സംഘപരിവാര്‍ ക്രിമിനല്‍ സംഘങ്ങള്‍ അഴിഞ്ഞാടുകയാണെന്നും പോലീസ് ഇവര്‍ക്കെതിരെ നടപടി സ്വീകരിക്കുന്നതില്‍ വിമുഖത കാണിക്കുകയാണെന്നും ആരോപിച്ച് സിപിഎം കോടനാട്, മുടക്കുഴ, കൂവപ്പടി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ കോടനാട് പോലീസ് സ്റ്റേഷനിലേക്ക് മാര്‍ച്ച് നടത്തി. മാര്‍ച്ച് കോടനാട് ജംഗ്ഷനില്‍ തടഞ്ഞതിനെ തുടര്‍ന്ന് പ്രവര്‍ത്തകര്‍ റോഡില്‍ ധര്‍ണ നടത്തി. ധര്‍ണ ജില്ലാ സെക്രട്ടറിയേറ്റംഗം അഡ്വ. എന്‍.സി. മോഹനന്‍ ഉദ്ഘാടനം ചെയ്തു. കോടനാട് ലോക്കല്‍ കമ്മിറ്റി സെക്രട്ടറി ഒ.ഡി. അനില്‍ അധ്യക്ഷത വഹിച്ചു.
ഏരിയാ സെക്രട്ടറി എം.ഐ. ബീരാസ്, ഏരിയാ കമ്മിറ്റിയംഗങ്ങളായ ആര്‍.എം. രാമചന്ദ്രന്‍, പി.എം. സലീം, അഡ്വ. വി.കെ. സന്തോഷ്, കുഞ്ഞുമോള്‍ തങ്കപ്പന്‍, സാജു വി.പോള്‍, പി.കെ. സന്തോഷ്കുമാര്‍, വി.പി. മാത്യു, പി. ജയചന്ദ്രന്‍, കെ. പ്രസാദ്, പി. ശിവന്‍, സി.എസ്. ശ്രീധരന്‍പിള്ള എന്നിവര്‍ പ്രസംഗിച്ചു.